പ്രീമിയം സ്മാർട്ട് ഫോൺ വാങ്ങിയാൽ ഉടനെ ഗാഡ്ജറ്റ് ഇൻഷുറൻസ് എടുക്കണോ? തീരുമാനം അധിക ചെലവോ സുരക്ഷയോ?

Published : Mar 11, 2026, 12:27 PM IST
woman using smart phone

Synopsis

ഗാഡ്ജറ്റ് ഇൻഷുറൻസ് അപകടങ്ങൾ മൂലമുള്ള കേടുപാടുകൾക്ക് പരിരക്ഷ നൽകുന്നു. എന്നാൽ ഇതിന് പരിമിതികളുണ്ട്. ഉയർന്ന വിലയുള്ള ഫോണുകൾക്ക് ഇത് പ്രയോജനകരമാകുമെങ്കിലും, പോളിസിയുടെ നിബന്ധനകളും നിങ്ങളുടെ ഉപയോഗരീതിയും പരിഗണിച്ച് ഇൻഷുറൻസ് വേണോ വേണ്ടയോ എന്ന് വ്യക്തിപരമായി തീരുമാനിക്കുന്നതാണ് ഉചിതം.

ആരോഗ്യത്തിനും ജീവിതത്തിനും കാറിനും എന്തിന് വീടുകൾക്ക് വരെ ഇൻഷുറൻസുകൾ ഉള്ള കാലമാണിത്. വിലയേറിയ സ്മാർട്ട് ഫോണുകൾ വാങ്ങുമ്പോഴും മിക്കവരും ഡിവൈസിന് ഇൻഷുറൻസ് എടുക്കണോ എന്ന് കൺഫ്യൂഷനിലാവാറുണ്ട്. ചെറിയൊരു അധിക തുക കൊടുത്ത് ഇൻഷുറൻസ് എടുക്കുന്നത് സുരക്ഷിതമായ ഒരു തീരുമാനമായാണ് എല്ലാവരും കരുതുന്നത്. എന്നാൽ ഗാഡ്ജറ്റ് ഇൻഷുറൻസ് എടുക്കുന്നത് യഥാർത്ഥത്തിൽ അത്യാവശ്യമുള്ള ഒരു കാര്യമാണോ? നോക്കാം...

ഗാഡ്ജറ്റ് ഇൻഷുറൻസ്

സ്മാർട്ട്‌ഫോൺ ഇൻഷുറൻസ് പദ്ധതികൾ കൂടുതലായും അപകടങ്ങളിൽ ഉണ്ടാകുന്ന കേടുപാടുകൾ ആണ് കവർ ചെയ്യുന്നത്. ഫോൺ താഴെ വീണു സ്ക്രീൻ പൊട്ടുക, വെള്ളം വീണു ഡാമേജ് സംഭവിക്കുക, അല്ലെങ്കിൽ വീഴ്ച മൂലം ഉള്ളിലെ ഭാഗങ്ങൾ കേടാകുക എന്നിവയാണ് സാധാരണയായി ഉൾപ്പെടുന്ന പ്രശ്നങ്ങൾ. എന്നാൽ ചില പോളിസികളിൽ മോഷണവും കവർ ചെയ്യാറുണ്ട്. എന്നാൽ ഇൻഷുറൻസ് പോളിസികളിലും ഇത് ഉണ്ടായിക്കോളണമെന്നുമില്ല. അതേ സമയം, ഫോൺ വാങ്ങുമ്പോൾ ലഭിക്കുന്ന മാനുഫാക്ചറർ വാറന്റി സാധാരണയായി ഇത്തരത്തിലുള്ള അപകടങ്ങൾക്ക് ബാധകമല്ല. അത് സോഫ്റ്റ്വെയർ സംബന്ധമായ പ്രശ്നങ്ങൾ പോലുള്ളവക്ക് മാത്രമാണ് ബാധകം. ഉദാഹരണത്തിന്, ഫോൺ കൈയിൽ നിന്ന് വീണ് സ്ക്രീൻ പൊട്ടിയാൽ അതിന്റെ ചെലവ് വാറന്റിയിൽ വരില്ല.

എന്തുകൊണ്ടാണ് ചിലർ ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നത്?

പ്രീമിയം സ്മാർട്ട്‌ഫോണുകളുടെ റിപ്പെയർ ചെലവ് വളരെ കൂടുതലായിരിക്കും. ചില ഫ്ലാഗ്ഷിപ്പ് മോഡലുകളുടെ സ്ക്രീൻ മാറ്റാൻ പോലും ആയിരക്കണക്കിന് രൂപ ചെലവാകും. ഈ ചെലവ് മുന്നിൽക്കണ്ടാണ് ഇൻഷുറൻസിലേക്ക് പലരും തിരിയുന്നത്. ഒരേ മോഡൽ ഫോൺ വർഷങ്ങളോളം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നവരാണ് ഇൻഷുറൻസുകളെ ആശ്രയിക്കുന്നവരിൽ കൂടുതലും.

എവിടെയാണ് നിരാശയുണ്ടാകുന്നത്?

എന്നാൽ, ഇൻഷുറൻസ് പദ്ധതികൾ എപ്പോഴും നമ്മൾ കരുതുന്നതുപോലെ വർക്ക് ചെയ്യണമെന്നില്ല. ചില പോളിസികളിൽ ക്ലെയിം ചെയ്യാനുള്ള എണ്ണം പരിമിതമായിരിക്കും. ഒരിക്കൽ മാത്രമോ, അല്ലെങ്കിൽ കുറച്ച് തവണയോ മാത്രമേ ഇത് ഉപയോഗിക്കാനാകൂ എന്ന നിബന്ധനയുണ്ടാകും. ചിലപ്പോൾ റിപ്പെയർ ചെലവിന്റെ ഒരു ഭാഗം ഉപഭോക്താവിനും നൽകേണ്ടതായും വരും.അതുപോലെ, പല ഗാഡ്ജറ്റ് ഇൻഷുറൻസ് പദ്ധതികളും ഒരു വർഷം അല്ലെങ്കിൽ പരമാവധി രണ്ട് വർഷം മാത്രമേ സാധാരണയായി നിലനിൽക്കൂ. ആ സമയത്ത് ഒന്നും സംഭവിക്കാത്ത പക്ഷം ഇൻഷുറൻസ് പ്രീമിയം തുക നഷ്ടമായേക്കും.

ഗാഡ്ജറ്റ് ഇൻഷുറൻസ് ഉപകാരപ്പെടുമോ ഇല്ലയോ എന്നത് നിർണയിക്കുന്നത് നിങ്ങൾ എങ്ങനെ ഫോൺ ഉപയോഗിക്കുന്നു എന്നതിനനുസരിച്ചിരിക്കും. നിരന്തരം യാത്ര ചെയ്യുന്നവർക്കോ ഔട്ട്ഡോർ ജോലികളുള്ളവർക്കോ, ഫോൺ കൈയിൽ നിന്ന് വീഴാൻ സാധ്യത കൂടുതലുള്ളവർക്കോ ഇൻഷുറൻസ് പ്രായോഗികമായിരിക്കും. എന്നാൽ പലരും ഫോണുകൾ മൂന്ന് നാലു വർഷം വലിയ കേടുപാടൊന്നുമില്ലാതെ ഉപയോഗിക്കുന്നവരാണ്. നല്ല ഒരു ഫോൺ കവർ, സ്ക്രീൻ പ്രൊട്ടക്ടർ, ക്യാമറ പ്രൊട്ടക്ടർ, ഒരല്പം ശ്രദ്ധ തന്നെ പലർക്കും ധാരാളമാണ്. ഇത്തരരക്കാർക്ക് ഇൻഷുറൻസ് ഒരു അധിക ചെലവായി മാറാൻ സാധ്യതയുണ്ട്.

അപ്പോൾ, ഗാഡ്ജറ്റ് ഇൻഷുറൻസ് എടുക്കണമോ വേണ്ടയോ എന്ന തീരുമാനം നിങ്ങളുടെ ഫോണിന്റെ വില, നിങ്ങൾ ഫോൺ കൈകാര്യം ചെയ്യുന്ന രീതി, റിസ്ക് എടുക്കാനുള്ള നിങ്ങളുടെ മാനസികാവസ്ഥ എന്നിവയെ എല്ലാം ആശ്രയിച്ചായിരിക്കണം. തികച്ചും വ്യക്തിപരമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതാണ് നല്ലത്. കമ്പനികളുടെയോ ഷോപ്പുകളുടെയോ വാഗ്ദാനങ്ങൾ കേട്ട് മാത്രം തീരുമാനിക്കേണ്ടെന്ന് സാരം.

PREV
Read more Articles on
click me!

Recommended Stories

വരുമാനത്തിന് അനുസരിച്ചാണോ ബാങ്കുകൾ ലോൺ പാസാക്കുന്നത്? പരിഗണിക്കുന്ന പ്രധാന കാര്യങ്ങൾ എന്തൊക്കെ?
ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുമ്പോൾ ബാങ്കുകൾ നോക്കുന്നത് എന്തെല്ലാം? പെട്ടെന്ന് അപ്രൂവൽ ലഭിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം