ക്രെഡിറ്റ് സ്കോർ 100 പോയിന്റ് വരെ കുറഞ്ഞേക്കാം, ഈ അബദ്ധങ്ങള്‍ വരുത്തരുത്

Published : Jun 07, 2025, 02:33 PM IST
credit score

Synopsis

ചില അബദ്ധങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ ക്രെഡിറ്റ് സ്‌കോര്‍ 100 പോയിന്റ് വരെ കുറയാന്‍ സാധ്യത

രോരുത്തരുടേയും സാമ്പത്തിക ഭാവിയെ നേരിട്ട് ബാധിക്കുന്ന ഒന്നാണ് ക്രെഡിറ്റ് സ്‌കോര്‍. ഇത് കുറഞ്ഞാല്‍ ലോണ്‍ കിട്ടാന്‍ ബുദ്ധിമുട്ടാകും. ചില അബദ്ധങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ ക്രെഡിറ്റ് സ്‌കോര്‍ 100 പോയിന്റ് വരെ കുറയാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ക്രെഡിറ്റ് സ്‌കോര്‍ ഇത്രയധികം കുറയാന്‍ കാരണം:

വായ്പകള്‍ തിരിച്ചടയ്ക്കാന്‍ വൈകുന്നത്: ഇഎംഐകള്‍ അടയ്ക്കാനോ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടയ്ക്കാനോ വൈകുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ സാരമായി ബാധിക്കും. വെറും 30 ദിവസത്തെ കാലതാമസം പോലും 50 മുതല്‍ 100 പോയിന്റ് വരെ കുറവിന് കാരണമാകും.

ക്രെഡിറ്റ് പരിധി അമിതമായി ഉപയോഗിക്കുന്നത്: ക്രെഡിറ്റ് കാര്‍ഡ് പരിധിയുടെ 30% കൂടുതല്‍ ഉപയോഗിക്കുന്നത് ക്രെഡിറ്റ് സ്‌കോറിനെ ദോഷകരമായി ബാധിക്കും. ഇത് നിങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും വായ്പകളെ അമിതമായി ആശ്രയിക്കുന്നുണ്ടെന്നും സൂചിപ്പിക്കുന്നു. ഇത് ഭാവിയില്‍ ബാങ്കുകളില്‍ നിന്ന് ലോണുകളും മറ്റ് ക്രെഡിറ്റ് സൗകര്യങ്ങളും ലഭിക്കാനുള്ള സാധ്യത കുറയ്ക്കും.

പഴയ ക്രെഡിറ്റ് കാര്‍ഡുകള്‍ ക്യാന്‍സല്‍ ചെയ്യുന്നത്: പലരും അറിയാതെ ചെയ്യുന്ന ഒരു തെറ്റാണിത്. ദീര്‍ഘകാലമായി ഉപയോഗിക്കുന്ന ക്രെഡിറ്റ് കാര്‍ഡുകളോ മറ്റ് ക്രെഡിറ്റ് അക്കൗണ്ടുകളോ ക്ലോസ് ചെയ്യുന്നത് ക്രെഡിറ്റ് ചരിത്രത്തെ ബാധിക്കും. ഇത് നിങ്ങളുടെ തിരിച്ചടവിന്റെ വിശ്വാസ്യതയെക്കുറിച്ച് ക്രെഡിറ്റ് ബ്യൂറോകള്‍ക്ക് സംശയമുണ്ടാക്കാന്‍ ഇടയാക്കും.

ക്രെഡിറ്റ് സ്‌കോര്‍ കുറയാന്‍ മറ്റ് കാരണങ്ങള്‍ എന്തൊക്കെയാണ്?

ഇഎംഐ പേയ്മെന്റുകള്‍ വൈകുന്നത് അല്ലെങ്കില്‍ മുടങ്ങുന്നത്. ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍ വൈകുന്നത്. ക്രെഡിറ്റ് പരിധിയുടെ 30% അധികം ഉപയോഗിക്കുന്നത്. പഴയ ക്രെഡിറ്റ് കാര്‍ഡുകള്‍ ക്ലോസ് ചെയ്യുന്നത്. കുറഞ്ഞ സമയം കൊണ്ട് നിരവധി ലോണ്‍/ക്രെഡിറ്റ് കാര്‍ഡ് അപേക്ഷകള്‍ നല്‍കുന്നത്.

PREV
Read more Articles on
click me!

Recommended Stories

അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം
നിര്‍മ്മാണത്തിലിരിക്കുന്ന വീട് വാങ്ങണോ? അപകട സാധ്യതകൾ എന്തൊക്കെ?