കളിയല്ല ക്രെഡിറ്റ് കാർഡ് കടം; പരിഹരിക്കാൻ 5 മാർഗങ്ങൾ

Published : Oct 19, 2025, 03:53 PM IST
Credit Card

Synopsis

ഉയര്‍ന്ന പലിശനിരക്കും അടയ്ക്കേണ്ട തുകയുടെ ഏറ്റവും കുറഞ്ഞ ഭാഗം മാത്രം അടച്ചു മുന്നോട്ട് പോകുന്ന പ്രവണതയും ക്രെഡിറ്റ് കാര്‍ഡ് കടം അതിവേഗം നിയന്ത്രണം വിട്ടുപോകാന്‍ കാരണമാകും.

ര്‍ധിച്ചു വരുന്ന ജീവിതച്ചെലവുകളും ക്രെഡിറ്റ് കാര്‍ഡുകള്‍ ഇഷ്ടം പോലെ ലഭിക്കുന്നതും  ദൈനംദിന ആവശ്യങ്ങള്‍ക്ക് പോലും കടത്തെ ആശ്രയിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നു. ഉയര്‍ന്ന പലിശനിരക്കും അടയ്ക്കേണ്ട തുകയുടെ ഏറ്റവും കുറഞ്ഞ ഭാഗം മാത്രം അടച്ചു മുന്നോട്ട് പോകുന്ന പ്രവണതയും ക്രെഡിറ്റ് കാര്‍ഡ് കടം അതിവേഗം നിയന്ത്രണം വിട്ടുപോകാന്‍ കാരണമാകും. നിയന്ത്രിക്കാന്‍ പറ്റാത്ത കടം വായ്പയെടുത്തവരില്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നതിനൊപ്പം തിരിച്ചടവുകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയും ചെയ്യും. അതുകൊണ്ടാണ്, പുതിയ കാര്‍ഡ് എടുക്കുന്നതിന് മുന്‍പ് തന്നെ, തിരിച്ചടവ് പ്ലാനുകള്‍ തയ്യാറാക്കാനും ചെലവുകള്‍ നിയന്ത്രിക്കാനും സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം കൊണ്ടുവരാനും സാമ്പത്തിക വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.

ക്രെഡിറ്റ് കാര്‍ഡ് കടം പൂര്‍ണ്ണമായി ഒഴിവാക്കാന്‍ 5 ലളിതമായ വഴികള്‍:

1. മൊത്തം കടം വിലയിരുത്തുക എല്ലാ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടുകളിലെയും ബാധ്യതകള്‍ ഒരു പേപ്പറില്‍ എഴുതിത്തുടങ്ങുക. ഓരോ കടത്തിനും ബാധകമായ പലിശനിരക്ക് എത്രയെന്നും ശ്രദ്ധിക്കണം. പണം ഏറ്റവും കൂടുതല്‍ നഷ്ടപ്പെടുന്നത് എവിടെയാണെന്ന് കൃത്യമായി തിരിച്ചറിയുക.

2. ഉയര്‍ന്ന പലിശയുള്ള കാര്‍ഡുകള്‍ക്ക് മുന്‍ഗണന നല്‍കുക

ഏറ്റവും കൂടുതല്‍ പലിശയുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ ആദ്യം അടച്ചുതീര്‍ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. 'അവലാഞ്ച് മെത്തേഡ്' എന്നറിയപ്പെടുന്ന ഈ രീതി, ദീര്‍ഘകാലാടിസ്ഥാനത്തില്‍ വരുന്ന മൊത്തം പലിശച്ചെലവ് കുറയ്ക്കാന്‍ സഹായിക്കും.

3. വായ്പാഏകീകരണം പരിഗണിക്കുക

ഒന്നിലധികം കാര്‍ഡുകള്‍ക്ക് ഉയര്‍ന്ന പലിശ അടയ്‌ക്കേണ്ടി വരികയാണെങ്കില്‍ വ്യക്തിഗത വായ്പ എടുത്ത് എല്ലാ കടവും അടച്ചുതീര്‍ക്കുകയോ അല്ലെങ്കില്‍ കുറഞ്ഞ പലിശയില്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുകയോ ചെയ്യാം. ഇത് വഴി മൊത്തം കടം കുറഞ്ഞ പലിശയിലേക്ക് ഏകീകരിക്കാന്‍ സാധിക്കും. ഇങ്ങനെ ചെയ്യുന്നത് തിരിച്ചടവ് ലളിതമാക്കാനും ചെലവ് കുറയ്ക്കാനും സഹായിക്കും.

4. പ്രായോഗികമായ തിരിച്ചടവ് പ്ലാന്‍ ഉണ്ടാക്കുക

കടം പെരുകാതിരിക്കാന്‍, നിലവിലെ ചെലവുകള്‍ അവലോകനം ചെയ്യുക. വരുമാനത്തില്‍ നിന്ന് ഒരു നിശ്ചിത തുക എല്ലാ മാസവും കടം തിരിച്ചടവിനായി മാത്രം മാറ്റിവെക്കാന്‍ ഒരു ബജറ്റ് തയ്യാറാക്കുക. മൊത്തം കടം ക്രെഡിറ്റ് പരിധിയുടെ 30%ല്‍ താഴെ എത്തുന്നത് വരെ പുതിയ കടം വാങ്ങാതിരിക്കാന്‍  ശ്രദ്ധിക്കണം.

5. ചര്‍ച്ച ചെയ്യുക, ആവശ്യമെങ്കില്‍ ഒത്തുതീര്‍പ്പാക്കുക

തിരിച്ചടവുകള്‍ താങ്ങാനാവാത്ത നിലയില്‍ ബുദ്ധിമുട്ടുണ്ടാക്കുകയാണെങ്കില്‍ പരിഭ്രാന്തരാകരുത്. വായ്പാ സ്ഥാപനവുമായി നേരിട്ട് ബന്ധപ്പെടുക. കൃത്യവിലോപം തിരുത്തി കടം തീര്‍ക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍, ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും 'സ്ട്രക്‌ചേര്‍ഡ് സെറ്റില്‍മെന്റ്' അല്ലെങ്കില്‍ 'ഹാര്‍ഡ്ഷിപ്പ് പ്ലാനുകള്‍' പോലുള്ള അവസരങ്ങള്‍ നല്‍കാറുണ്ട്.

PREV
Read more Articles on
click me!

Recommended Stories

അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം
നിര്‍മ്മാണത്തിലിരിക്കുന്ന വീട് വാങ്ങണോ? അപകട സാധ്യതകൾ എന്തൊക്കെ?