ക്രെഡിറ്റ് കാർഡ് ഉപയോ​ഗിക്കുന്നവരാണോ? ഫിനാൻസ് ചാർജുകൾ എന്തൊക്കെയെന്ന് അറിഞ്ഞില്ലെങ്കിൽ ബാധ്യതയാകും

Published : Mar 11, 2025, 12:59 PM IST
ക്രെഡിറ്റ് കാർഡ് ഉപയോ​ഗിക്കുന്നവരാണോ? ഫിനാൻസ് ചാർജുകൾ എന്തൊക്കെയെന്ന് അറിഞ്ഞില്ലെങ്കിൽ ബാധ്യതയാകും

Synopsis

ക്രെഡിറ്റ് കാർ‍ഡ് മികച്ച രീതിയിൽ ഉപയോ​ഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് വലിയ ബാധ്യത തന്നെ വരുത്തിവെക്കും.

ക്രെഡിറ്റ് ഇന്ന് ജനപ്രിയമാണ്. കാരണം, കുറച്ചുദിവസത്തേക്കാണെങ്കിലും പലിശ രഹിത വായ്പ ലഭിക്കുന്നത് ഉപയോക്താക്കൾക്ക് ​​ഗുണം ചെയ്യുന്നുണ്ട്. കൂടാതെ റിവാർഡുകളും ഡീലുകളും കൂടുതൽ നേട്ടമുണ്ടാക്കും. എന്നാൽ ക്രെഡിറ്റ് കാർ‍ഡ് മികച്ച രീതിയിൽ ഉപയോ​ഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് വലിയ ബാധ്യത തന്നെ വരുത്തിവെക്കും. കൂടാതെ, ക്രെഡിറ്റ് കാർഡ് ഉടമകൾ അടയ്ക്കേണ്ട ഫിനാൻസ് ചാർജുകളെ മനസ്സിലാക്കണം 

ക്രെഡിറ്റ് കാർഡുകളിലെ ഫിനാൻസ് ചാർജുകൾ

ക്രെഡിറ്റ് കാർഡ് നൽകുന്ന ബാങ്കുകൾ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളിൽ നിന്ന് ഫിനാൻസ് ഫീസ് ഈടാക്കും. ഇവ കുടിശ്ശികയുള്ള തുകയുടെ കൂടെ ചേർക്കുകയും കാർഡിന്റെ വാർഷിക നിരക്ക് അടിസ്ഥാനമാക്കി കണക്കാക്കുകയും ചെയ്യുന്നു. ഇത് ക്രെഡിറ്റ് കാർഡിന്റെ തരം അനുസരിച്ച് മാറും. ഒപ്പം ബാങ്കിൻ്റെ നയങ്ങൾ അനുസരിച്ച് ഫിനാൻസ് ചാർജുകൾ വ്യത്യസ്തമായിരിക്കും. അതിനാൽ, ഉയർന്ന ഫീസ് നൽകാതിരിക്കാൻ ഫിനാൻസ് ചാർജുകളെ കുറിച്ച് അറിയേണ്ടത് പ്രധാനമാണ്. 

എന്തൊക്കെ തരം ഫിനാൻസ് ചാർജുകൾ ഉണ്ട്?

പലിശ നിരക്കുകൾ: ക്രെഡിറ്റ് കാർഡിൽ നിന്നുമെടുത്ത തുക കാലവധിക്ക് മുൻപ് അടച്ചുതീർത്തില്ലെങ്കിൽ പിന്നീട് ഉയർന്ന പലിശ നൽകേണ്ടി വരും. കുടിശ്ശികയുള്ള തുകയ്ക്ക് ബാധകമാകുന്ന പലിശ നിരക്കുകളാണിത്. ഇത് കാർഡിനെ അനുസരിച്ച് വ്യത്യാസപ്പെടും. 

ക്യാഷ് അഡ്വാൻസ് ഫീസ്: എടിഎമ്മിൽ വഴിക്രെഡിറ്റ് കാർഡിൽ നിന്ന് പണം പിൻവലിക്കുന്ന ഓരോ തവണയും ഈ ഫീസ് ഈടാക്കും . ഈ ഫീസുകൾ സാധാരണ പലിശ നിരക്കുകളേക്കാൾ കൂടുതലായിരിക്കാം.

ബാലൻസ് ട്രാൻസ്ഫർ ഫീസ്: ഒരു ക്രെഡിറ്റ് കാർഡിൽ നിന്ന് മറ്റൊന്നിലേക്ക് നിങ്ങളുടെ കുടിശ്ശിക തുക ട്രാൻസ്ഫർ ചെയ്യുമ്പോൾ നിങ്ങൾ അടയ്ക്കേണ്ട ഫീസാണിത്. സാധാരണയായി ട്രാൻസ്ഫർ ചെയ്ത തുകയുടെ ഒരു ശതമാനമാണ് ഫീസ് ഈടാക്കുക. 

വൈകിയുള്ള പേയ്‌മെന്റ് ഫീസ്: കുടിശ്ശിക അടയ്ക്കേണ്ട അവസാന തീയതിയിൽ ഏറ്റവും കുറഞ്ഞ തുക അടച്ചില്ലെങ്കിൽ ബാങ്കുകൾ ഈ ഫീസ് ഈടാക്കും. ഫീസ് തുക ബാങ്കിനെ ആശ്രയിച്ചിരിക്കും 
 

PREV
Read more Articles on
click me!

Recommended Stories

അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം
നിര്‍മ്മാണത്തിലിരിക്കുന്ന വീട് വാങ്ങണോ? അപകട സാധ്യതകൾ എന്തൊക്കെ?