ഏഴ് നിയോജകമണ്ഡലങ്ങളിലും ലീഡ് നേടി എംകെ രാഘവന്‍: എല്‍ഡിഎഫിന് തിരിച്ചടി

Published : May 23, 2019, 11:17 AM ISTUpdated : May 23, 2019, 11:44 AM IST
ഏഴ് നിയോജകമണ്ഡലങ്ങളിലും ലീഡ് നേടി എംകെ രാഘവന്‍: എല്‍ഡിഎഫിന് തിരിച്ചടി

Synopsis

കോഴിക്കോട്, വടകര മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ നടക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി സ്കൂളിന് മുന്നില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വിജയാഘോഷം ആരംഭിച്ചു. 

കോഴിക്കോട്: ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റില്‍ എല്‍ഡിഎഫിന് വന്‍ തിരിച്ചടി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംഎല്‍എയുമായ എ.പ്രദീപ് കുമാര്‍ സ്വന്തം മണ്ഡ‍ലമായ കോഴിക്കോട് നോര്‍ത്തിലടക്കം പിന്നില്‍ പോയി. 29,000 വോട്ടുകള്‍ക്ക് 2016-ല്‍ പ്രദീപ് കുമാര്‍ ജയിച്ച മണ്ഡലമാണിത്.

ന്യൂനപക്ഷ മേഖലകളായ കോഴിക്കോട് സൗത്തിലും കൊടുവള്ളിയിലും വന്‍ ഭൂരിപക്ഷം നേടിയ എംകെ രാഘവന്‍ തുടക്കം തൊട്ടേ വ്യക്തമായ ലീഡാണ് കോഴിക്കോട് നേടിയത്. അതേസമയം എല്‍ഡിഎഫ് വ്യക്തമായ മുന്‍തൂക്കം പ്രതീക്ഷിച്ച ബാലുശ്ശേരിയിലും എലത്തൂരിലും അതുണ്ടായില്ല. എലത്തൂരില്‍ പ്രദീപിനൊപ്പം തന്നെ വോട്ടുകള്‍ എംകെ രാഘവന്‍ പിടിച്ചു. വോട്ടെടുപ്പ് അവസാന ഘട്ടമെത്തിയപ്പോഴേക്കും കോഴിക്കോട്ടെ ഏഴ് നിയോജകമണ്ഡലങ്ങളിലും രാഘവൻ മുന്നിലെത്തി. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?