രമ്യ ഹരിദാസിനെ അധിക്ഷേപിക്കുന്നത് ആദ്യമായല്ല; വിജയരാഘവന്‍റെ കോഴിക്കോട് പ്രസംഗവും വിവാദത്തിൽ

Published : Apr 02, 2019, 10:17 AM ISTUpdated : Apr 02, 2019, 10:44 AM IST
രമ്യ ഹരിദാസിനെ അധിക്ഷേപിക്കുന്നത് ആദ്യമായല്ല; വിജയരാഘവന്‍റെ കോഴിക്കോട് പ്രസംഗവും വിവാദത്തിൽ

Synopsis

രമ്യ കുഞ്ഞാലിക്കുട്ടിക്കൊപ്പമിരിക്കുന്ന ചിത്രം കണ്ട് താൻ അന്തം വിട്ടു എന്നായിരുന്നു കോഴിക്കോട് പ്രസംഗത്തിൽ എ വിജയരാഘവന്‍റെ പരാമര്‍ശം.   

കോഴിക്കോട്: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവന്‍റെ കോഴിക്കോട് പ്രസംഗവും വിവാദത്തിൽ. രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിക്കൊപ്പമിരിക്കുന്ന ചിത്രം കണ്ട് താൻ അന്തം വിട്ടു എന്നായിരുന്നു എ വിജയരാഘവൻ കോഴിക്കോട് പ്രസംഗിച്ചത്. കോഴിക്കോട്ട് ഐഎൻഎൽ - നാഷണൽ  സെക്കുലർ കോൺഫ്രൻസ് ലയന സമ്മേളനത്തിലായിരുന്നു ഇടത് മുന്നണി കൺവീനറുടെ പരാമർശം.

"തെരഞ്ഞെടുപ്പ് വന്നാൽ കോൺഗ്രസുകാരല്ലാം പാണക്കാട്ടേക്ക് പോകും. സ്ഥാനാര്‍ത്ഥി മുരളി പാണക്കാട്ട്, ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ പാണക്കാട്ടെത്തി കുഞ്ഞാലിക്കുട്ടിയുടെ മുന്നിലിരിക്കുന്ന ഫോട്ടോ കണ്ട് ഞാൻ അന്തം വിട്ട് നിന്ന് പോയി' ഇതാണ് മാര്‍ച്ച് മുപ്പതിന് എ വിജയരാഘവന്‍റെ പ്രസംഗം. 

വീഡിയോ കാണാം: 

"

Read more: രമ്യ ഹരിദാസിനെതിരെ വിജയരാഘവന്‍റെ പ്രസ്ഥാവന സ്ത്രീവിരുദ്ധം; ഉമ്മൻചാണ്ടി

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ എ വിജയരാഘവന്‍റെ നടപടി തെരഞ്ഞെടുപ്പിൽ വലിയ ആയുധമാക്കുകയാണ് യുഡിഎഫ്. വിജയരാഘവന്‍റെ പരാമര്‍ശത്തിനെതിരെ നിയമ നടപടി എടുക്കാനാണ് ആലത്തൂരിലെ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്‍റെ തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കെപിസിസി യും വ്യക്തമാക്കിയിട്ടുണ്ട്. വിവാദത്തെ കുറിച്ച് രമ്യ ഹരിദാസിന്‍റെ പ്രതികരണം വായിക്കാം

Read more: എന്‍റെ അച്ഛനും അമ്മയും ഇതെല്ലാം കേൾക്കുന്നുണ്ട് ; അശ്ലീലം പറഞ്ഞ വിജയരാഘവനോട് രമ്യ ഹരിദാസ്

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?