വിരളമായേ മകനോട് സംസാരിക്കാറുള്ളൂ; കെജ്രിവാളിന് ആറ് കോടി നൽകിയെന്ന മകന്റെ വെളിപ്പെടുത്തൽ നിരസിച്ച് എഎപി സ്ഥാനാർത്ഥി

By Web TeamFirst Published May 11, 2019, 9:47 PM IST
Highlights

തന്റെ സ്ഥാനാർത്ഥിത്വത്തെ പറ്റി മകനോട് യാതൊരു വിധ ആശയ വിനിമയവും നടത്തിയിട്ടില്ല. വിരളമായേ മകനോടു സംസാരിക്കാറുള്ളൂവെന്നും ബിൽബിർ മാധ്യമങ്ങളോട് പറഞ്ഞു. ആരോപണത്തിൽ താൻ അപലപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു

ദില്ലി: ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ എഎപി ടിക്കറ്റിൽ മത്സരിക്കുന്നതിന് അരവിന്ദ് കെജ്രിവാളിന് ആറ് കോടി രൂപ പിതാവ് വാ​ഗ്‍ദാനം ചെയ്തുവെന്ന മകന്റെ ആരോപണം നിരസിച്ച് എഎപി സ്ഥാനാർത്ഥി ബിൽബിർ സിം​ഗ് ജാഖർ. തന്റെ സ്ഥാനാർത്ഥിത്വത്തെ പറ്റി മകനോട് യാതൊരു വിധ ആശയ വിനിമയവും നടത്തിയിട്ടില്ല. വിരളമായേ മകനോടു സംസാരിക്കാറുള്ളൂവെന്നും ബിൽബിർ മാധ്യമങ്ങളോട് പറഞ്ഞു. ആരോപണത്തിൽ താൻ അപലപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

എഎപി ടിക്കറ്റിൽ മത്സരിക്കുന്നതിന് അരവിന്ദ് കെജ്രിവാളിന് ആറ് കോടി രൂപ പിതാവ് വാ​ഗ്‍ദാനം ചെയ്തുവെന്നാണ്  ബിൽബിറിന്റെ മകൻ ഉദയ് വെളിപ്പെടുത്തിയത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പിതാവ് പണം നൽകിയതിന് തന്റെ പക്കൽ തെളിവുണ്ടെന്നും ഉദയ് പറഞ്ഞതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു. എന്തിനാണ് തന്റെ പിതാവിന് സീറ്റ് നൽകിയത്. സീറ്റ് നൽകാൻ മാത്രം അദ്ദേഹം അണ്ണാഹസാരെയുടെ നിരാഹാരസമരത്തിൽ പങ്കെടുത്തയാളുമല്ല. അരവിന്ദ് കെജ്രിവാളിനും ​ഗോപാൽ റായിക്കുമാണ് പിതാവ് പണം നൽകിയതെന്നും ഉദയ് പറഞ്ഞിരുന്നു.

Balbir Singh Jakhar, AAP candidate from West Delhi on his son Uday's allegation that his father paid Arvind Kejriwal Rs 6 crore for a ticket: I condemn the allegations. I have never discussed with my son anything about my candidature. I speak to him very rarely. pic.twitter.com/FEt0fJLFZH

— ANI (@ANI)

തന്റെ വിദ്യാഭ്യാസത്തിനായി പണം ചെലവഴിക്കാൻ പിതാവ് വിസമ്മതിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റേയും എഎപിയുടേയും യഥാർത്ഥ മുഖം പുറത്ത് കൊണ്ടുവരാൻ താൻ മുന്നിട്ടിറങ്ങിയതെന്നും ഉദയ് വ്യക്തമാക്കി. പഠനത്തിനായി പണം ചോദിക്കുമ്പോൾ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോ​ഗിച്ചതിനാൽ കയ്യിൽ പണമില്ലെന്നായിരുന്നു പിതാവിന്റെ പ്രതികരണമെന്നും ഉദയ് കൂട്ടിച്ചേർത്തു. 
 

click me!