ആശുപത്രി കിടക്കയില്‍ നിന്ന് ഡോക്ടറുടെ അനുവാദം വാങ്ങി ആശാ ശരത്തിന്‍റെ അച്ഛന്‍ വോട്ട് ചെയ്തു

Published : Apr 23, 2019, 01:34 PM IST
ആശുപത്രി കിടക്കയില്‍ നിന്ന് ഡോക്ടറുടെ അനുവാദം വാങ്ങി ആശാ ശരത്തിന്‍റെ അച്ഛന്‍ വോട്ട് ചെയ്തു

Synopsis

ആശുപത്രി കിടക്കയില്‍ നിന്ന് പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ആശാ ശരത്തിന്‍റെ അച്ഛനും ജനാധിപത്യത്തിലെ പൗരന്‍റെ കടമയുടെ മഹത്വം വിളിച്ചുപറഞ്ഞു. കഴിഞ്ഞ പത്ത് ദിവസമായി ആശുപത്രിയില്‍ കിടപ്പിലായിരുന്നു. വോട്ട് രേഖപ്പെടുത്തിയ ശേഷം ആശുപത്രിയില്‍ തിരികെ പ്രവേശിച്ചു

ചാലക്കുടി: പൊതുതെരഞ്ഞെടുപ്പിന്‍റെ ആവേശം എല്ലാ അര്‍ത്ഥത്തിലും ഏറ്റെടുത്താണ് കേരളത്തിലെ പോളിംഗ് പുരോഗമിക്കുന്നത്. വോട്ടര്‍മാരുടെ നീണ്ട നിര ബൂത്തുകളിലെല്ലാം പ്രകടമാണ്. സമസ്ത മേഖലയിലുള്ളവരും തിരക്കുകള്‍ മാറ്റിവച്ച് ക്യൂ നിന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുകയാണ്. ചലച്ചിത്ര-രാഷ്ട്രീയ രംഗത്തെ പ്രമുഖരും പോളിംഗ് ബുത്തുകളിലെ വലിയ ക്യൂവില്‍ തിരക്ക് കൂട്ടാതെ നിന്ന് വോട്ട് ചെയ്താണ് മടങ്ങുന്നത്.

ആശുപത്രി കിടക്കയില്‍ നിന്ന് പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ആശാ ശരത്തിന്‍റെ അച്ഛനും ജനാധിപത്യത്തിലെ പൗരന്‍റെ കടമയുടെ മഹത്വം വിളിച്ചുപറഞ്ഞു. അസുഖ ബാധിതനായി ചികിത്സയിലിരിക്കെ ഡോക്ടറുടെ പ്രത്യേക അനുവാദത്തോടെയായിരുന്നു വോട്ട്. കഴിഞ്ഞ പത്ത് ദിവസമായി ഇദ്ദേഹം ആശുപത്രിയില്‍ കിടപ്പിലായിരുന്നു. ചാലക്കുടി മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ആശാ ശരത്തിന്‍റെ അച്ഛന്‍ ആശുപത്രിയില്‍ തിരികെ പ്രവേശിച്ചു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?