ഒരു മണിക്കൂറോളം ക്യൂവില്‍, കയ്യിലൊരു പുസ്തകവും; പാര്‍വ്വതി വോട്ട് ചെയ്തത് ഇങ്ങനെ

Published : Apr 23, 2019, 01:16 PM ISTUpdated : Apr 23, 2019, 01:27 PM IST
ഒരു മണിക്കൂറോളം ക്യൂവില്‍, കയ്യിലൊരു പുസ്തകവും; പാര്‍വ്വതി വോട്ട് ചെയ്തത് ഇങ്ങനെ

Synopsis

ഒരു മണിക്കൂറോളം ക്യൂവില്‍ നിന്നാണ് പാര്‍വ്വതി വോട്ട് രേഖപ്പെടുത്തിയത്. ക്യൂവിൽ നിന്നുള്ള ബോറടി മാറ്റാൻ പാർവ്വതി നേരത്തെ തന്നെ പുസ്തകം കയ്യിൽ കരുതിയിരുന്നു.

കോഴിക്കോട്: ഒരു മണിക്കൂറിലധികം ക്യൂവില്‍നിന്ന് ഒടുവില്‍ തന്‍റെ സമ്മതിദാനാവകാശം വിനിയോഗിച്ച് നടി പാര്‍വ്വതി തിരുവോത്ത് മടങ്ങി. കോഴിക്കോട് കുണ്ടൂപ്പറമ്പ് സ്കൂളിലെ ബൂത്ത് 9 ലാണ് പാർവ്വതി വോട്ട് ചെയ്തത്. ഒരു മണിക്കൂറോളം ക്യൂവില്‍ നിന്നാണ് പാര്‍വ്വതി വോട്ട് രേഖപ്പെടുത്തിയത്. ക്യൂവിൽ നിന്നുള്ള ബോറടി മാറ്റാൻ പാർവ്വതി നേരത്തെ തന്നെ പുസ്തകം കയ്യിൽ കരുതിയിരുന്നു.

ജനാധിപത്യം അപകടാവസ്ഥയിലാണെന്ന് താന്‍ മനസിലാക്കുന്നു. അതുകൊണ്ടാണ് തിരക്ക് മാറ്റി വച്ച് വോട്ട് ചെയ്യുന്നത്. ഇനി എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യുമെന്നും പാര്‍വ്വതി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?