രണ്ടു മണിക്കൂറോളം ക്യൂവില്‍ നിന്ന് കോടിയേരി; ക്യൂവില്‍ പെട്ട് മുഖ്യനും

Published : Apr 23, 2019, 01:17 PM ISTUpdated : Apr 23, 2019, 02:13 PM IST
രണ്ടു മണിക്കൂറോളം ക്യൂവില്‍ നിന്ന് കോടിയേരി; ക്യൂവില്‍ പെട്ട് മുഖ്യനും

Synopsis

പോളിംഗ് ബൂത്തിലെത്തിയ നേതാക്കള്‍ ഏറെ നേരം കാത്തു നിന്ന ശേഷമാണ് വോട്ടു ചെയ്ത് മടങ്ങിയത്

കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ച് താരങ്ങളും രാഷ്ട്രീയ നേതാക്കളും. പതിവില്‍ നിന്നും വ്യത്യസ്തമായി മണിക്കൂറുകളോളം കാത്തു നിന്നാണ് പല പ്രമുഖരും വോട്ട് ചെയ്ത് മടങ്ങിയത്. മുഖ്യമന്ത്രി പിണറായി കണ്ണൂരിലെ പിണറായിയില്‍ പോളിംഗ് ബൂത്തിലെത്തിയെങ്കിലും പോളിംഗ് യന്ത്രത്തിന് തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്ന് ഏറെ നേരം കാത്തുനിന്ന ശേഷമാണ് വോട്ടു ചെയ്തത്.

സിപിഐഐം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വോട്ടു ചെയ്യാന്‍ ഏറെ നേരം കാത്തു നില്‍ക്കേണ്ടി വന്നു. മകന്‍ ബിനീഷ് കോടിയേരിക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും ഒപ്പമാണ് കോടിയേരി വോട്ടു ചെയ്യാനെത്തിയത്. രണ്ടു മണിക്കൂറോളം കാത്തു നിന്നാണ് കോടിയേരി വോട്ട് ചെയ്തത്. 

രാവിലെ നടന്‍ മോഹന്‍ലാലും തിരുവനന്തപുരത്തെത്തി തന്‍റെ വോട്ടവകാശം വിനിയോഗിച്ചു. ഒരു മണിക്കൂറോളം ക്യൂവില്‍ നിന്നാണ് താരം വോട്ട് ചെയ്തത്.  വോട്ടു ചെയ്യാന്‍ ആഹ്വാനം ചെയ്ത് ഒരു വീഡിയോയും താരം സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരുന്നു. 

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?