എൻഡിഎ സംസ്ഥാന നേതൃയോഗം ഇന്ന്; ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കും

Published : Mar 26, 2019, 07:02 AM ISTUpdated : Mar 26, 2019, 08:38 AM IST
എൻഡിഎ സംസ്ഥാന നേതൃയോഗം ഇന്ന്; ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കും

Synopsis

എൻഡിഎ സംസ്ഥാന നേതൃയോഗം ഇന്ന് തിരുവല്ലയിൽ. ബിഡിജെഎസ് സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. 

തിരുവല്ല: എൻ ഡി എയുടെ സംസ്ഥാന നേതൃയോഗം ഇന്ന് തിരുവല്ലയിൽ ചേരും. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങൾ യോഗം ചര്‍ച്ച ചെയ്യും. ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെക്കുറിച്ചും ചര്‍ച്ചയുണ്ടാകും. യോഗത്തിന് ശേഷം ബിഡിജെഎസ് സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും എന്നാണ് സൂചന

അതേസമയം, വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചാൽ സീറ്റ് വിട്ടുനൽകണമെന്ന് ബിഡിജെഎസിനോട് ബിജെപി ആവശ്യപ്പെട്ടേക്കും. നിലവില്‍ വയനാട് മണ്ഡലത്തില്‍നിന്ന് മത്സരിക്കുന്നത് ബിഡിജെഎസ് ആണ്. 

Also Read: രാഹുല്‍ ഗാന്ധി വയനാട് എത്തിയാല്‍ മത്സരത്തിന് ബിജെപിയും

എന്നാല്‍, വയനാട് സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന് ബിഡിജെഎസ് ജില്ലാ നേതൃത്വം അറിയിച്ചു. വയനാട്ടിൽ രാഹുൽ മത്സരിച്ചാൽ തുഷാർ വെള്ളാപ്പള്ളിയെ സ്ഥാനാർത്ഥിയാകണമെന്നാണ് ബിഡിജെഎസിന്‍റെ നിലപാട്.

Also Read: വയനാട് സീറ്റ് വിട്ടുതരില്ല; ബിജെപിക്കെതിരെ ബിഡിജെഎസ്

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയത് പ്രചാരണപ്രവര്‍ത്തനങ്ങളിൽ ആദ്യഘട്ടത്തിൽ തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം. ഇത് മറികടക്കുന്നതിനുള്ള നടപടികൾ ഇന്നത്തെ നേതൃയോഗത്തിലുണ്ടാകും.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?