
കോഴിക്കോട്: റിമാന്‍റില്‍ കഴിയുന്ന കോഴിക്കോട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. കെ പി പ്രകാശ് ബാബുവിന് രണ്ട് കേസുകളിൽ ജാമ്യം. കുറ്റ്യാടി, തൊട്ടിൽപാലം സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ കല്ലാച്ചി കോടതിയാണ് ജാമ്യം അനുവദിച്ചത്.
അനുമതിയില്ലാതെ പ്രകടനം നടത്തിയത് അടക്കമുള്ള കേസുകളിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. അതേസമയം, ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിൽ റിമാന്‍റിലാണ് യുവമോർച്ച സംസ്ഥാന പ്രസിഡന്‍റുകൂടിയായ പ്രകാശ് ബാബു. റിമാന്‍റില്‍ കഴിയുന്ന കെ പി പ്രകാശ് ബാബുവിന് വേണ്ടി പ്രതിനിധിയായിരിക്കും പത്രിക നൽകുക. ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസില്‍ റാന്നി കോടതിയാണ് പ്രകാശ് ബാബുവിനെ റിമാന്‍റ് ചെയ്തത്.