റിമാന്‍റിലുള്ള കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രതിനിധി പത്രിക സമർപ്പിച്ചു

Published : Apr 04, 2019, 05:57 PM IST
റിമാന്‍റിലുള്ള കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രതിനിധി പത്രിക സമർപ്പിച്ചു

Synopsis

അഡ്വ.പ്രകാശ് ബാബുവിന് വേണ്ടി ബിജെപി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി പി ജിജേന്ദ്രനാണ് പത്രിക സമർപ്പിച്ചത്. ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിൽ റിമാന്‍റിലാണ് പ്രകാശ് ബാബു.

കോഴിക്കോട്: റിമാന്‍റില്‍ കഴിയുന്ന കോഴിക്കോട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. കെ പി പ്രകാശ് ബാബുവിന് വേണ്ടി പ്രതിനിധി നാമനിർദേശ പത്രിക സമർപ്പിച്ചു. പ്രകാശ് ബാബുവിന്‍റെ പ്രതിനിധിയായി ബിജെപി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി പി ജിജേന്ദ്രനാണ് കോഴിക്കോട് ജില്ലാ കളക്ടർ മുമ്പാകെ പത്രിക സമർപ്പിച്ചത്.

ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിൽ റിമാന്‍റിലാണ് യുവമോർച്ച സംസ്ഥാന പ്രസിഡന്‍റുകൂടിയായ പ്രകാശ് ബാബു. ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസില്‍ റാന്നി കോടതിയാണ് പ്രകാശ് ബാബുവിനെ റിമാന്‍റ് ചെയ്തത്.

അതേസമയം, പ്രകാശ് ബാബുവിന് രണ്ട് കേസുകളിൽ കോടതി ജാമ്യം അനുവദിച്ചു. കുറ്റ്യാടി, തൊട്ടിൽപാലം സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ കല്ലാച്ചി കോടതിയാണ്  ജാമ്യം അനുവദിച്ചത്. അനുമതിയില്ലാതെ പ്രകടനം നടത്തിയത് അടക്കമുള്ള കേസുകളിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?