പ്രധാനമന്ത്രിയുടെ പരിപാടിക്ക് കോഴിക്കോട് കളക്ടർ തടസ്സമുണ്ടാക്കി: ആരോപണവുമായി ബിജെപി

Published : Apr 13, 2019, 05:57 PM ISTUpdated : Apr 13, 2019, 06:18 PM IST
പ്രധാനമന്ത്രിയുടെ പരിപാടിക്ക് കോഴിക്കോട് കളക്ടർ തടസ്സമുണ്ടാക്കി: ആരോപണവുമായി ബിജെപി

Synopsis

കോഴിക്കോട് കലക്ടർ പല തവണ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും ബി.ജെപി ജില്ല പ്രസിഡന്‍റ് ജയചന്ദ്രൻ ആരോപിച്ചു.

കോഴിക്കോട്:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി നടക്കാതിരിക്കാനായി കോഴിക്കോട് ജില്ലാകലക്ടർ സാംബശിവ റാവു ശ്രമിച്ചുവെന്ന് ബിജെപി ജില്ലാ നേതൃത്വം. മുഖ്യമന്ത്രിക്ക് നൽകിയ പരിഗണന പോലും കലക്ടർ പ്രധാനമന്ത്രിക്ക് നൽകിയില്ലെന്നും പരിപാടിയുടെ കൊടിതോരണങ്ങൾ അഴിപ്പിക്കാൻ ശ്രമിച്ചുവെന്നും ബിജെപി കോഴിക്കോട് ജില്ലാ നേതൃത്വം ആരോപിച്ചു.

പ്രധാനമന്ത്രിയുടെ പരിപാടി പരാജപ്പെടുത്താൻ ശ്രമിച്ച കലക്ടർക്കെതിരെ കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് ജയചന്ദ്രൻ പറഞ്ഞു. രാഷ്ട്രീയ വിവേചനം കാണിക്കുന്ന കലക്ടറെ തെരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് മാറ്റണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. കലക്ടർ പല തവണ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും ബി.ജെപി ജില്ല പ്രസിഡന്‍റ് ജയചന്ദ്രൻ ആരോപിച്ചു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?