20 എംഎൽഎമാരുടെ പിന്തുണയോടെ ഗോവയിൽ വിശ്വാസവോട്ട് നേടി ബിജെപി

Published : Mar 20, 2019, 01:40 PM ISTUpdated : Mar 20, 2019, 01:51 PM IST
20 എംഎൽഎമാരുടെ പിന്തുണയോടെ  ഗോവയിൽ വിശ്വാസവോട്ട് നേടി ബിജെപി

Synopsis

സഭയിൽ വിശ്വാസം നേടാൻ ബിജെപിക്ക് വേണ്ടത് 19 എംഎൽഎമാർ ആയിരുന്നു. നീണ്ട നാടകീയതകൾക്കൊടുവിലായിരുന്നു 12 അംഗമന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

പനജി:  ഗോവയിൽ വിശ്വാസവോട്ട് നേടി ബിജെപി. ബിജെപി സർക്കാരിന് 20 എംഎൽഎമാരുടെ പിന്തുണ ഉറപ്പിക്കാന്‍ സാധിച്ചു.  20 വോട്ടോടെ പ്രമോദ് സാവന്ത് സർക്കാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചു. 

14 അംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ് സർക്കാർ രൂപീകരണത്തിന് അവകാശവാദം നിരവധി തവണ ഉന്നയിച്ചിരുന്നു. മനോഹര്‍ പരീക്കറിന്റെ നിര്യാണത്തിന് പിന്നാലെ നാടകീയമായാണ് പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയാക്കിയത്. ഘടകകക്ഷികള്‍ മുള്‍മുനയില്‍ നിര്‍ത്തി ആവശ്യങ്ങള്‍ നേടിയെടുക്കുകയും ചെയ്തിരുന്നു. 

സഭയിൽ വിശ്വാസം നേടാൻ ബിജെപിക്ക് വേണ്ടത് 19 എംഎൽഎമാർ ആയിരുന്നു. നീണ്ട നാടകീയതകൾക്കൊടുവിലായിരുന്നു 12 അംഗമന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. .12 അംഗമന്ത്രിസഭയിൽ ബിജെപി വിഹിതം ആറ് മാത്രം.രണ്ട് ഉപമുഖ്യമന്ത്രിമാരും ഘടകകക്ഷികൾക്ക് എന്ന നിലയിലായിരുന്നു പുതിയ മന്ത്രി സഭാ രൂപീകരണം. 
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?