സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം; ബിജെപി എംപി സമാജ് വാദി പാര്‍ട്ടിയിലേക്ക്

Published : Mar 16, 2019, 01:45 PM IST
സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം; ബിജെപി എംപി സമാജ് വാദി പാര്‍ട്ടിയിലേക്ക്

Synopsis

അലഹമ്മാദ് എംപിയും ബിജെപി നേതാവുമായ ശ്യാമ ചരണ്‍ ഗുപ്ത സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു.  

പ്രയാഗ് രാജ്: അലഹമ്മാദ് എംപിയും ബിജെപി നേതാവുമായ ശ്യാമ ചരണ്‍ ഗുപ്ത സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ബിജെപി ഇക്കുറി സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് ശ്യാമ ചരണ്‍ ഗുപ്തയുടെ രാഷ്ട്രീയനീക്കം.

ദിവസങ്ങളായി തുടരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ടാണ് ശ്യാമ ചരണ്‍ ഗുപ്ത എസ്പിയിലേക്കെത്തിയിരിക്കുന്നത്. എസ്പി സ്ഥാനാര്‍ഥിയായി ബാന്ദ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം ലോക്‌സഭയിലേക്ക് മത്സരിക്കുമെന്നും റിപ്പോര്‍ട്ട് പുറത്തുവന്നു.

ആത്മാര്‍ഥതയ്ക്ക് ബിജെപിയില്‍ യാതൊരു വിലയുമില്ലെന്ന് അനുഭവത്തില്‍ നിന്ന് ബോധ്യപ്പെട്ടതായി ശ്യാമചരണ്‍ ഗുപ്ത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രവര്‍ത്തനമികവും നിസ്വാര്‍ഥസേവനവും കാഴ്ച്ചവച്ചിട്ടും പാര്‍ട്ടി നേതൃത്വം തന്റെ ആത്മാര്‍ഥത മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. 

തനിക്ക് സീറ്റ് നിഷേധിച്ചതിന് പുറമേ മകന് മത്സരിക്കാന്‍ അവസരം നല്‍കണമെന്ന ആവശ്യവും പാര്‍ട്ടി നിരാകരിച്ചതാണ് ശ്യാമചരണ്‍ ഗുപ്തയെ ബിജെപി വിടാന്‍ പ്രേരിപ്പിച്ചത്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?