സമൂഹമാധ്യമങ്ങളിൽ രാഹുല്‍ ഗാന്ധിയ്ക്കായി വാര്‍ റൂം; തലപ്പത്ത് ദിവ്യ സ്പന്ദന

By Web TeamFirst Published Apr 12, 2019, 7:40 PM IST
Highlights

അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എന്തെങ്കിലും നേട്ടമുണ്ടാക്കിയാല്‍ അല്ലേ അതിനെക്കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രിക്ക് സാധിക്കൂ. അതുകൊണ്ടാണ് പാകിസ്ഥാനും സൈനികരും ഹിന്ദുക്കളും മാത്രം നരേന്ദ്രമോദി ചര്‍ച്ചയാക്കുന്നതെന്ന് ദിവ്യ സ്പന്ദന

മുക്കം: സമൂഹ മാധ്യമങ്ങളിൽ പ്രചാരണത്തിന് മൂർച്ച കൂട്ടാൻ വയനാട്ടിൽ കോൺഗ്രസിന്റെ വാർ റൂം. എൻ ഡി എ യുടെയും ഇടതുപക്ഷതിന്റെയും പ്രചാരണങ്ങളെ മറികടക്കുന്ന തന്ത്രങ്ങളും, അപ്രതീക്ഷിത നീക്കങ്ങളും ഇനി വാർ റൂമിൽ നിന്ന് ഉണ്ടാകുമെന്ന് കോൺഗ്രസ് സമൂഹമാധ്യമ പ്രചാരണ വിഭാഗത്തിന്റെ ചുമതലയുള്ള ദിവ്യ സ്പന്ദന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മികച്ച സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ കേരളത്തിലെ ജനത്തിന് അറിയാമെന്ന് ദിവ്യ സ്പന്ദന പറഞ്ഞു. അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എന്തെങ്കിലും നേട്ടമുണ്ടാക്കിയാല്‍ അല്ലേ അതിനെക്കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രിക്ക് സാധിക്കൂ. അതുകൊണ്ടാണ് പാകിസ്ഥാനും സൈനികരും ഹിന്ദുക്കളും മാത്രം നരേന്ദ്രമോദി ചര്‍ച്ചയാക്കുന്നതെന്ന് ദിവ്യ സ്പന്ദന വിശദമാക്കി. 

ജാതിയുടേയും മതത്തിന്റേയും പേരില്‍ രാജ്യത്തെ വിഭജിക്കാനാണ് മോദിയും ബിജെപിയും ശ്രമിക്കുന്നത്. ബിജെപി നഷ്ടത്തിന്റെ പാതയിലാണെന്ന് അവര്‍ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ദിവ്യ സ്പന്ദന കൂട്ടിച്ചേര്‍ത്തു. 
 

click me!