
കൊല്ലം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിൽ രൂക്ഷ വിമർശനവുമായി വൈദ്യുതി മന്ത്രി എംഎം മണി. മലകളും കാടും ഉള്ള നാടാണ് വയനാടെന്നും നെഹ്റു കുടുംബത്തിലുള്ളവരെ രക്ഷിക്കാൻ തന്നെ കോൺഗ്രസ്സിന് കഴിഞ്ഞിട്ടില്ലെന്നും എംഎം മണി പറഞ്ഞു.
രാഹുലിനെ വയനാട്ടിൽ കോൺഗ്രസ്സുകാർ കൊണ്ട് വന്നതിൽ ചില സംശയങ്ങൾ ഉണ്ട്. രാഹുലിന്റെ സുരക്ഷ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നോക്കണമെന്നും എംഎം മണി പറഞ്ഞു.