അക്ഷയ് കുമാറിന്റെ ചിത്രങ്ങൾ നമോ ടിവിയിൽ പ്രദർശിപ്പിക്കണം; അനുമതി തേടി ബിജെപി

Published : May 02, 2019, 10:19 PM ISTUpdated : May 02, 2019, 10:23 PM IST
അക്ഷയ് കുമാറിന്റെ ചിത്രങ്ങൾ നമോ ടിവിയിൽ പ്രദർശിപ്പിക്കണം; അനുമതി തേടി ബിജെപി

Synopsis

അക്ഷയ് കുമാർ പ്രധാനവേഷത്തിലെത്തിയ പാഡ്മാൻ, ടോയ്‍ലറ്റ് ഏക് പ്രേം കഥ എന്നീ ചിത്രങ്ങൾ നമോ ടിവിയിൽ സംപ്രേഷണം ചെയ്യുന്നതിനാണ് ബിജെപി അനുമതി തേടിയത്. 

ദില്ലി: ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ ചിത്രങ്ങൾ നമോ ടിവിയിൽ പ്രദർശിപ്പിക്കുന്നതിന് ദില്ലി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനോട് ബിജെപി അനുമതി തേടി. അക്ഷയ് കുമാർ പ്രധാനവേഷത്തിലെത്തിയ പാഡ്മാൻ, ടോയ്‍ലറ്റ് ഏക് പ്രേം കഥ എന്നീ ചിത്രങ്ങൾ നമോ ടിവിയിൽ സംപ്രേഷണം ചെയ്യുന്നതിനാണ് ബിജെപി അനുമതി തേടിയത്. 

ബിജെപിയുടെ ആവശ്യം ചൂണ്ടിക്കാട്ടി ദില്ലി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. സെൻസർ ബോർഡ് പ്രദർശനാനുമതി നൽ‌കിയ ചിത്രങ്ങൾ നമോ ടിവി വഴി പ്രദർശിപ്പിക്കാൻ അനുമതി നൽകാമോ എന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് ദില്ലി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസ് കത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ചയാണ് അക്ഷയ് കുമാറിന്റെ ചിത്രങ്ങൾ നമോ ടിവിയിൽ പ്രദർശിപ്പിക്കുന്നതിന് ദില്ലി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനോട് ബിജെപി മുൻകൂർ അനുമതി തേടിയത്.  

നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളും തെരഞ്ഞെടുപ്പ് റാലികളും സംപ്രേഷണം ചെയ്യാൻ ആരംഭിച്ച നമോ ടിവിയിലെ ഉള്ളടക്കത്തിന് മുൻകൂർ അനുമതി നിർബന്ധമാണെന്ന് കഴിഞ്ഞ മാസം കമ്മീഷൻ നിര്‍ദ്ദേശിച്ചിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടിക്കായി കാത്ത് നിൽക്കുകയാണെന്നും മിക്കവാറും ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദില്ലി തെരഞ്ഞെടുപ്പ് ഓഫീസ് അറിയിച്ചു.  
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?