പ്രസ് കോണ്‍ഫറന്‍സിന് സമയത്തെത്തിയില്ല;രാഹുലിനെ പരിഹസിച്ച് ബിജെപി, ഉരുളയ്ക്കുപ്പേരി മറുപടിയുമായി കോണ്‍ഗ്രസ്

Published : Mar 22, 2019, 12:58 PM ISTUpdated : Mar 22, 2019, 01:24 PM IST
പ്രസ് കോണ്‍ഫറന്‍സിന് സമയത്തെത്തിയില്ല;രാഹുലിനെ പരിഹസിച്ച് ബിജെപി, ഉരുളയ്ക്കുപ്പേരി മറുപടിയുമായി കോണ്‍ഗ്രസ്

Synopsis

രാഹുല്‍ ഗാന്ധിയുടെ പ്രസ് കോണ്‍ഫറന്‍സ് പറഞ്ഞ സമയത്ത് നടക്കാഞ്ഞതാണ് ബിജെപി ഏറ്റവും പുതിയ ആയുധമാക്കിയത്.  

ദില്ലി: തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നതിനിടെ പരസ്പരം വിമര്‍ശിക്കാനോ പരിഹസിക്കാനോ ഉള്ള ഒരു അവസരവും ബിജെപിയും കോണ്‍ഗ്രസും പാഴാക്കില്ല. രാഹുല്‍ ഗാന്ധിയുടെ പ്രസ് കോണ്‍ഫറന്‍സ് പറഞ്ഞ സമയത്ത് നടക്കാഞ്ഞതാണ് ബിജെപി ഏറ്റവും പുതിയ ആയുധമാക്കിയത്. രാഹുല്‍ ഗാന്ധി രാവിലെ എഴുന്നേറ്റിട്ടുണ്ടാവില്ല എന്നാണ് പരിഹാസരൂപത്തില്‍ ബിജെപി ട്വീറ്റ് ചെയ്തത്.

ഇന്ന് രാവിലെ 10.15ന് രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കാണുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, എന്തൊക്കെയോ കാരണങ്ങളാല്‍ അത് തടസ്സപ്പെട്ടു. രാഹുല്‍ ഉച്ചയ്ക്ക് ഒരു മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് പിന്നീട് അറിയിച്ചു. ഇതിനാണ് രാഹുലിനെ പരിഹസിച്ച് ബിജെപി രംഗത്തെത്തിയത്. 

"രാഹുല്‍ ഗാന്ധി രാവിലെ ഉറക്കമെഴുന്നേറ്റില്ലെന്നാണ് തോന്നുന്നത്. അത് എന്തായാലും നന്നായി, രാവിലെ തന്നെ നുണ പ്രചരിപ്പിക്കില്ലല്ലോ." ബിജെപി ട്വീറ്റ് ചെയ്തു. 

തൊട്ടുപിന്നാലെ മറുപടി ട്വീറ്റുമായി കോണ്‍ഗ്രസും രംഗത്തെത്തി. 'പകലായാലും രാത്രിയായാലും കള്ളന്‍കാവല്‍ക്കാരന്‍ പ്രസ് കോണ്‍ഫറന്‍സ് നടത്തുന്നുണ്ടല്ലോ, അതിന് അദ്ദേഹം പ്രാപ്തനാണല്ലോ. അതില്‍ സന്തോഷമുണ്ട്' എന്നായിരുന്നു മറുപടി ട്വീറ്റ്. 
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?