ബിജെപി അക്കൗണ്ട് തുറക്കില്ല; ശബരിമല യുഡിഎഫിന് തിരിച്ചടിയല്ലെന്ന് ഉമ്മൻചാണ്ടി

Published : Apr 21, 2019, 12:35 PM ISTUpdated : Apr 21, 2019, 12:39 PM IST
ബിജെപി അക്കൗണ്ട് തുറക്കില്ല; ശബരിമല യുഡിഎഫിന് തിരിച്ചടിയല്ലെന്ന് ഉമ്മൻചാണ്ടി

Synopsis

തെരഞ്ഞെടുപ്പ് പിണറായി സർക്കാരിനുള്ള താക്കീതാകും. മോദി സർക്കാരിനെതിരെ ജനം വിധിയെഴുതുമെന്ന് ഉമ്മൻ ചാണ്ടി. 

തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ലെന്നും ഇത്തവണയും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും ഉമ്മൻ ചാണ്ടി. കേരളത്തിൽ മത്സരം എൽഡിഎഫും  യുഡിഎഫും തമ്മിലാണെന്നും ഉമ്മൻചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു. 

ശബരിമല  പ്രശ്നം യുഡിഎഫിന്‍റെ സാധ്യതയെ ബാധിക്കില്ലെന്നാണ് ഉമ്മൻ ചാണ്ടി പറയുന്നത്. തെരഞ്ഞെടുപ്പ് ഫലം പിണറായി വിജയൻ സർക്കാരിനുള്ള താക്കീതാകും. നരേന്ദ്രമോദി  സർക്കാരിനെതിരെ ജനം  വിധിയെഴുതുമെന്നും ഉമ്മൻ ചാണ്ടി വിശദീകരിച്ചു. തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കൊപ്പം റോഡ് ഷോയിലും ഉമ്മൻചാണ്ടി പങ്കെടുത്തു.
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?