ആർഎസ്പിയുടെ ഷാഡോ സംഘത്തെക്കുറിച്ച് അറിയില്ല; എൻകെ പ്രേമചന്ദ്രനെ തള്ളി കോൺ​ഗ്രസ് നേതൃത്വം

Published : Apr 21, 2019, 12:29 PM ISTUpdated : Jan 13, 2020, 12:14 PM IST
ആർഎസ്പിയുടെ ഷാഡോ സംഘത്തെക്കുറിച്ച് അറിയില്ല; എൻകെ പ്രേമചന്ദ്രനെ തള്ളി കോൺ​ഗ്രസ് നേതൃത്വം

Synopsis

എൻകെ പ്രേമചന്ദ്രൻ പരാമർശിച്ച ഷാഡോ സംഘത്തെക്കുറിച്ച് അറിയില്ലെന്ന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു. അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്നതിനെക്കുറിച്ച് അറിയില്ലെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി. 

കൊല്ലം: ആർഎസ്പിക്കകത്ത് ഷാഡ‌ോ സംഘം പ്രവർത്തിക്കുന്നെന്ന എൻകെ പ്രേമചന്ദ്രന്റെ പ്രസ്താവനയിൽ മറുപടിയുമായി കോൺ​ഗ്രസ് നേതൃത്വം. എൻകെ പ്രേമചന്ദ്രൻ പരാമർശിച്ച ഷാഡോ സംഘത്തെക്കുറിച്ച് അറിയില്ലെന്ന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു. അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്നതിനെക്കുറിച്ചും അറിയില്ലെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി. 

കൊല്ലത്ത് തെരഞ്ഞെുപ്പ് പ്രചാരണത്തിന് യുഡിഎഫ് വിട്ട് നിൽക്കുന്നുവെന്ന ആരോപണത്തിന് മറുപടി പറയുന്നതിനിടയിലാണ് 'ആർഎസ്പിയുടെ ഷാഡോ കമ്മിറ്റി' എന്ന് എൻകെ പ്രേമചന്ദ്രൻ പരാമർശിച്ചത്.

കോൺ​ഗ്രസിനെയും തന്നെയും തമ്മിൽ തെറ്റിക്കാനാണ് എൽഡിഎഫിന്റെ ശ്രമമെന്നും ആർഎസ്പിയുടെ ഷാഡോ കമ്മിറ്റി നടത്തിയ പരിശോധയിൽ പ്രചാരണത്തിന് യുഡിഎഫ് വിട്ട് നിൽക്കുന്നുവെന്ന ആരോപണം തെറ്റാണെന്ന് കണ്ടെത്തിയെന്നുമായിരുന്നു പ്രേമചന്ദ്രൻ ഫേസ്ബുക്കിലൂടെ പരാമർശിച്ചത്. അതേസമയം, കോൺഗ്രസിന്റെ സംഘടനാ ശേഷിയിൽ സംശയമില്ലെന്ന വിശദീകരണവുമായി ആർഎസ്പി നേതൃത്വം രം​ഗത്തെത്തി. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?