കണ്ണൂരിലെ കള്ളവോട്ട്: മൂന്ന് പേര്‍ക്കെതിരെ ക്രിമിനല്‍ കേസ്, ആള്‍മാറാട്ടം ഉള്‍പ്പെടെ ചുമത്തി

By Web TeamFirst Published May 2, 2019, 7:41 AM IST
Highlights

ആള്‍മാറാട്ടം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.  ജനപ്രാതിനിധ്യ നിയമം അനുസരിച്ചും കേസെടുത്തിട്ടുണ്ട്. 


കണ്ണൂര്‍: കാസർകോട് മണ്ഡലത്തിലെ പിലാത്തറ പത്തൊമ്പതാം നമ്പർ ബൂത്തിൽ നടന്ന കള്ളവോട്ട് സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. സലീന, സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസ്  റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആള്‍മാറാട്ടം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.  ജനപ്രാതിനിധ്യ നിയമം അനുസരിച്ചും കേസെടുത്തിട്ടുണ്ട്. 

മൂവരും കള്ളവോട്ട് ചെയ്തയായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. ഓപ്പണ്‍ വോട്ടാണെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ മൂവരുടെയും ഭാഗം കൂടി കേട്ട ശേഷമാണ് കേസെടുത്തിരിക്കുന്നത്. പ്രാഥമികമായി കേസെടുക്കല്‍ മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്. ഇവരെ പിന്നീട് ചോദ്യം ചെയ്യും. 

കേസ് എടുത്തവരിൽ സലീന സിപിഎം പഞ്ചായത്ത് അംഗമാണ്. ഇവരെ അയോഗ്യയാക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ നേരത്തേ അറിയിച്ചിരുന്നു. ഓപ്പൺ വോട്ട് ചെയ്തതാണെന്ന് വാദമുയർത്തിയെങ്കിലും സലീന ബൂത്ത് മാറി കള്ളവോട്ട് ചെയ്തതാണെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് നടപടി. പഞ്ചായത്ത് അംഗം സെലീനയും മുൻ പഞ്ചായത്ത് അംഗം സുമയ്യയും പത്തൊൻപതാം നമ്പര്‍ ബൂത്തിലെ വോട്ടര്‍മാരല്ല. ഇവര്‍ രണ്ട് പേരും ബൂത്ത് മാറി വോട്ട് ചെയ്തു. പത്മിനി എന്ന സ്ത്രിയാകട്ടെ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ രണ്ട് തവണ വോട്ട് ചെയ്യാനെത്തിയെന്നും കമ്മീഷന്‍ കണ്ടെത്തിരുന്നു. 

കൂടുതല്‍ വായനയ്ക്ക് :

പോസ്റ്റൽ വോട്ട് അട്ടിമറി: ഇന്‍റലിജൻസ് അന്വേഷണം തുടങ്ങി, റെയ്ഞ്ച് എസ്‍പിമാർ റിപ്പോർട്ട് നൽകണം

തളിപ്പറമ്പില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്ന് ആരോപണം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം

'സ്ലിപ്പുകൾ കീറി എറിഞ്ഞു, ബൂത്തിൽ നിന്ന് പുറത്താക്കി', പിലാത്തറയിലെ യുഡിഎഫ് ബൂത്ത് ഏജന്‍റ് പറയുന്നു

കള്ളവോട്ട്: കേസുകൾ നിരവധി, ഇതു വരെ ഒരാൾ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നുമാത്രം!
 

click me!