ശബരിമല പ്രക്ഷോഭം പാലക്കാടിന്‍റെ ചരിത്രം മാറ്റും; ജയിക്കുമെന്നുറപ്പ്: സി കൃഷ്ണകുമാർ

Published : Apr 21, 2019, 01:07 PM IST
ശബരിമല പ്രക്ഷോഭം പാലക്കാടിന്‍റെ ചരിത്രം മാറ്റും; ജയിക്കുമെന്നുറപ്പ്: സി കൃഷ്ണകുമാർ

Synopsis

ശബരിമല വിഷയം അമ്മമാരുടേയും സഹോദരിമാരുടേയും ഭാഗത്ത് നിന്ന് വലിയ സ്വീകാര്യതയുണ്ടാക്കിയെന്ന് സി കൃഷ്ണകുമാർ

പാലക്കാട്: ശബരിമല പ്രക്ഷോഭം പാലക്കാടിന്‍റെ ചരിത്രം മാറ്റുമെന്ന് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. കഴിഞ്ഞ തവണ നേടിയതിന്‍റെ ഇരട്ടി വോട്ടാണ് ഉന്നമെന്നും സ്ഥാനാർത്ഥി പറഞ്ഞു. പ്രചരണം ആരംഭിക്കുന്ന സമയത്തേക്കാൾ ഒരുപാട് ആത്മവിശ്വാസം കൂടിയെന്നും എൻഡിഎ സ്ഥാനാർത്ഥി പറഞ്ഞു. 

ശബരിമല വിഷയം അമ്മമാരുടേയും സഹോദരിമാരുടേയും ഭാഗത്ത് നിന്ന് വലിയ സ്വീകാര്യതയുണ്ടാക്കിയെന്നും പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളിൽ നിന്നാണ് വലിയ പിന്തുണ ലഭിച്ചതെന്നും കൃഷ്ണകുമാർ പറഞ്ഞു. 

പാലക്കാട്ടെ വികസന മുരടിപ്പും കുടിവെള്ള പ്രശ്നവും ജനങ്ങൾക്കിടയിൽ വലിയ അതൃപ്തിയാണുണ്ടാക്കിയത്. പാലക്കാടിന് കിട്ടേണ്ടിയിരുന്ന കോച്ച് ഫാക്ടറിയടക്കമുള്ള വാഗ്ദാനങ്ങൾ വെറും വാഗ്ദാനങ്ങളായെന്നും സ്ഥാനാർത്ഥി പറഞ്ഞു. വിജയം സുനിശ്ചിതമാണെന്നും സി കൃഷ്ണ കുമാർ കൂട്ടിച്ചേർത്തു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?