രാഹുലിന്‍റെ കര്‍മ്മഭൂമി അമേഠിയെന്ന് എഐസിസി; വയനാട് സജീവ പരിഗണനയിൽ

By Web TeamFirst Published Mar 23, 2019, 2:47 PM IST
Highlights

വയനാട് മത്സരിക്കണമെന്ന് രാഹുൽ ഗാന്ധിയോട് കെപിസിസി ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനം ഉടനെന്ന് എഐസിസി വക്താവ് രൺദീപ് സുര്‍ജേവാല.

ദില്ലി: രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വ സാധ്യത തള്ളാതെ എഐസിസി നേതൃത്വം. കേരളത്തിൽ നിന്നുള്ള നേതാക്കളും കെപിസിസിയും രാഹുൽ കേരളത്തിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആ അവശ്യം സന്തോഷത്തോടെ ഉൾക്കൊള്ളുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇനിയും ഉണ്ടാകേണ്ടതുണ്ടെന്നാണ് എഐസിസി വക്താവ് രൺദീപ് സുര്‍ജേവാല പറഞ്ഞു. 

വയനാട് മത്സരിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും അമേഠി തന്നെയാണ് രാഹുൽ ഗാന്ധിയുടെ കര്‍മ്മ ഭൂമിയെന്നും എഐസിസി വിശദീകരിച്ചു. എന്നാൽ വയനാട്ടിൽ മത്സരിക്കണമെന്ന കേരള ഘടകത്തിന്‍റെ ആവശ്യം സജീവമായി പരിഗണിക്കുന്നു എന്ന സൂചന തന്നെയാണ് രൺദീപ് സുര്‍ജേവാല നൽകുന്നത്. തീരുമാനം ഉടൻ ഉണ്ടാകുമെന്ന സൂചനയും എഐസിസി നൽകുന്നുണ്ട്.

click me!