മുസ്ലീം വിരുദ്ധ പരാമര്‍ശത്തിനെതിരായ കേസ് ; ഗൂഢാലോചനയെന്ന് പിഎസ് ശ്രീധരൻ പിള്ള

By Web TeamFirst Published Apr 19, 2019, 1:36 PM IST
Highlights

ദൈവത്തിന്‍റെ മുന്നിലും കോടതിക്ക് മുന്നിലും താൻ കുറ്റക്കാരനാവില്ല. കോടതി വിധി എതിരായാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും ശ്രീധരൻപിള്ള

കോഴിക്കോട്: മുസ്ലീം വിരുദ്ധ പരാമര്‍ശത്തിന്‍റെ പേരിൽ  തനിക്കെതിരായ കേസിന് പിന്നിൽ വൻ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് പിഎസ് ശ്രീധരൻ പിള്ള. ഉന്നത സി പി എം നേതാക്കളും, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ഇതിന് പിന്നിലുണ്ടെന്നും ശ്രീധരൻപിള്ള  ആരോപിച്ചു. പ്രസംഗത്തിൽ മതസ്പർധ വളർത്തുന്ന ഒരു വാക്ക് പോലും ഇല്ല. ഒരു മതത്തെ കുറിച്ചും പരാമർശമില്ലെന്നും ശ്രീധരൻ പിള്ള വിശദീകരിച്ചു. 

ദൈവത്തിന്‍റെ മുന്നിലും കോടതിക്ക് മുന്നിലും താൻ കുറ്റക്കാരനാവില്ല. കോടതി വിധി എതിരായാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും ശ്രീധരൻപിള്ള പറഞ്ഞു. മത സ്പർധയുണ്ടാക്കാൻ ശ്രമിച്ചയാളെന്ന് തെളിഞ്ഞാൽ പിന്നെ പൊതുപ്രവർത്തനത്തിന് അർഹനല്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു. എന്നാൽ ആരോപണം തെറ്റെന്ന് തെളിഞ്ഞാൽ പരാചി നൽകിയ വി.ശിവൻകുട്ടി പൊതുപ്രവർത്തനം അവസാനിപ്പിക്കുമോയെന്നും ശ്രീധരൻപിള്ള ചോദിച്ചു. 

ബാലകോട്ടിൽ കൊല്ലപ്പെട്ട ഭീകരവാദികളെ കുറിച്ച് പറയുന്നത് എങ്ങനെ മതസ്പർധയുമെന്ന് പറയുന്നവര്‍ ആടിനെ പട്ടിയാക്കുകയാണെന്നും ശ്രീധരൻപിള്ള ആരോപിച്ചു. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും.താൻ പറഞ്ഞത് ഇൻക്വസ്റ്റ് നടപടിയെ ഉദ്ദേശിച്ചാണെന്നും ഒരു മതത്തെയും പരാമർശിച്ചിട്ടില്ലെന്നും ശ്രീധരൻ പിള്ള വിശദീകരിക്കുന്നുണ്ട്. 

click me!