വോട്ടിന് പണം കൊടുക്കാന്‍ സിപിഎം ഇവന്റ് മാനേജ്‌മെന്റ് കമ്പനികളെ ചുമതലപ്പെടുത്തിയതായി ഉമ്മന്‍ ചാണ്ടി

Published : Apr 19, 2019, 01:31 PM IST
വോട്ടിന് പണം കൊടുക്കാന്‍ സിപിഎം ഇവന്റ് മാനേജ്‌മെന്റ് കമ്പനികളെ ചുമതലപ്പെടുത്തിയതായി ഉമ്മന്‍ ചാണ്ടി

Synopsis

പാര്‍ട്ടി ആളുകളുടെ ലിസ്റ്റ് കൊടുക്കുകയും ഇവന്റ് മാനേജുമെന്റുകാര്‍ പണം വിതരണം ചെയ്യുകയുമാണ് നടക്കുന്നത്. പല മണ്ഡലങ്ങളിലും ഈ രീതി പയറ്റുന്നുണ്ട്. 


തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായി  സിപിഎം ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെ ഏല്പിച്ച് വോട്ടിന് നോട്ട്  വിതരണം ചെയ്യുന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണ് ഉമ്മന്‍ചാണ്ടി. ഇതിനെതിരേ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും കണ്‍വീനറും  ജില്ലാ വരണാധികാരി,  പൊലീസ്,  ഇലക്ഷന്‍ കമ്മീഷന്‍ എന്നിവര്‍ക്കു  നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. 

ഇതു സംബന്ധിച്ച് കൊല്ലത്ത് ബന്ധപ്പെട്ടവര്‍ പത്രസമ്മേളനം നടത്തിയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പത്രകുറിപ്പില്‍ ആരോപിച്ചു. 
പാര്‍ട്ടി ആളുകളുടെ ലിസ്റ്റ് കൊടുക്കുകയും ഇവന്റ് മാനേജുമെന്റുകാര്‍ പണം വിതരണം ചെയ്യുകയുമാണ് നടക്കുന്നത്. പല മണ്ഡലങ്ങളിലും ഈ രീതി പയറ്റുന്നുണ്ട്. കോഴിക്കോട് ആസ്ഥാനമായുള്ള ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

വോട്ടര്‍മാരെ പണം കൊടുത്തും മറ്റും സ്വാധീനിക്കാന്‍ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെവരെ സിപിഎം രംഗത്തിറക്കുന്നത് അവരുടെ പരാജയഭീതി കൊണ്ടാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.  ഏഴു ദശാബ്ദത്തിലധികമായി നിലനില്ക്കുന്ന ജനാധിപത്യ സംവിധാനത്തിന് ഇതു മാരകമായ പ്രഹരം ഏല്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?