
റാഞ്ചി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വോട്ടഭ്യർത്ഥിച്ച കേന്ദ്ര വ്യോമയാന മന്ത്രിയും ബിജെപി നേതാവുമായ ജയന്ത് സിൻഹയ്ക്കെതിരെ കേസ്. ജാർഖണ്ഡിലെ റാഞ്ചി ഐഐഎമ്മിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് സിൻഹ വോട്ടഭ്യർത്ഥന നടത്തിയത്.
'അഞ്ച് വർഷത്തേക്ക് കൂടി നിങ്ങളുടെ അനുഗ്രഹം ഉണ്ടായിരിക്കണമെന്നായിരുന്നു' സിൻഹ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടത്. ഐപിസി 188, പിആർ നിയമത്തിലെ 123-ാം വകുപ്പ് എന്നിവ പ്രകാരമാണ് ജയന്ത് സിൻഹയ്ക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്.
റാഞ്ചിയിലെ ഖേൽഗോൺ പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. ജാർഖണ്ഡിലെ ഹസാരിബാഗ് ലോക്സഭാ മണ്ഡലത്തിൽനിന്നുള്ള എംപിയാണ് ജയന്ത് സിൻഹ.