കമൽഹാസന്‍റെ മക്കൾ നീതി മയ്യവുമായി സഹകരിച്ച് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ

Published : Mar 19, 2019, 08:08 PM IST
കമൽഹാസന്‍റെ മക്കൾ നീതി മയ്യവുമായി സഹകരിച്ച് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ

Synopsis

തമിഴ്‌നാട്ടിൽ മധുരയിലും ദളിത് സമുദായത്തിനിടയിലും സ്വാധീനമുള്ള പാർട്ടിയാണ്  റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ. ഇവർക്ക് മക്കൾ നീതി മയ്യം  ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് നൽകും

ചെന്നൈ: കമൽ ഹാസൻ നേതൃത്വം നൽകുന്ന മക്കൾ നീതി മയ്യം പാർട്ടിയുമായി തെരഞ്ഞെടുപ്പിൽ സഹകരിക്കുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ. തമിഴ്‌നാട്ടിൽ മധുരയിലും ദളിത് സമുദായത്തിനിടയിലും സ്വാധീനമുള്ള പാർട്ടിയാണ്  റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ. ഇവർക്ക് മക്കൾ നീതി മയ്യം  ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് നൽകും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് നൽകുമെന്നാണ് ധാരണ.

അഴിമതിയും ജനകീയ പ്രശ്നങ്ങളും ഉയര്‍ത്തിയുള്ള ഗ്രാമസഭകളിലാണ് മക്കള്‍ നീതി മയ്യം പ്രവര്‍ത്തകർ ഇപ്പോള്‍. തമിഴ്നാട്ടിലെ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനിരിക്കെയാണ് നേതാക്കളിൽ ഒരാളായ സി കെ കുമാരവേൽ പാർട്ടി വിട്ടത്. തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയ അവസരത്തിൽ ഇത് പാർട്ടിയ്ക്ക് ക്ഷീണമായിരുന്നു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?