ബിജെപിയെ ഭാരതീയ ജിന്ന പാർട്ടി എന്ന് വിളിച്ച് കോൺഗ്രസ്

Published : May 13, 2019, 12:35 PM IST
ബിജെപിയെ ഭാരതീയ ജിന്ന പാർട്ടി എന്ന് വിളിച്ച് കോൺഗ്രസ്

Synopsis

നെഹ്രുവിനേക്കാൾ ബിജെപി നേതാക്കൾക്ക് പ്രിയം ജിന്നയെ ആണെന്ന് കോണ്‍ഗ്രസ് വക്താവ് പവൻ ഖേര  ആരോപിച്ചു. 

ദില്ലി: ബിജെപി നേതാക്കളുടെ  ജിന്ന പ്രകീര്‍ത്തനത്തിനെതിരെ കോണ്‍ഗ്രസ്. ബിജെപിയെ ഭാരതീയ ജിന്ന പാർട്ടി എന്ന് വിളിച്ചാണ് കോണ്‍ഗ്രസ് രംഗത്ത് എത്തിയത്. നെഹ്രുവിനേക്കാൾ ബിജെപി നേതാക്കൾക്ക് പ്രിയം ജിന്നയെ ആണെന്ന് കോണ്‍ഗ്രസ് വക്താവ് പവൻ ഖേര  ആരോപിച്ചു. 

ജിന്ന ആദ്യ പ്രധാനമന്ത്രി ആയിരുന്നുവെങ്കില്‍ ഇന്ത്യ വിഭജിക്കില്ലായിരുന്നുവെന്ന മധ്യപ്രദേശിലെ രത്‌ലം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ഗുമന്‍ സിംഗ് ദാമോദാറിന്‍റെ പ്രസ്താവന വിവാദമായിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു കോണ്‍ഗ്രസ് വക്താവ്.  വിഭജനത്തിന്റെ ഏക ഉത്തരവാദി കോൺ​ഗ്രസാണെന്നും ​ദാമോർ കുറ്റപ്പെടുത്തിയിരുന്നു.  

ദേശീയ സുരക്ഷയും പാകിസ്ഥാൻ വിരുദ്ധതയും പ്രചാരണ ആയുധമാക്കി ഉയർത്തിക്കാട്ടിയാണ് ബിജെപി വോട്ട് തേടുന്നത്. ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥിയുടെ പരാമർശം വരും ദിവസങ്ങളിൽ ബിജെപിക്ക് തലവേദന ആകുമെന്നാണ് റിപ്പോർട്ടുകൾ.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?