ജീവന് ഭീഷണി; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹാര്‍ദിക് പട്ടേല്‍

Published : Apr 21, 2019, 11:54 AM ISTUpdated : Apr 21, 2019, 11:58 AM IST
ജീവന് ഭീഷണി; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട്  ഹാര്‍ദിക് പട്ടേല്‍

Synopsis

റോഡ് ഷോയ്ക്കിടെ തനിക്ക് നേരെ ആക്രമണം ഉണ്ടായേക്കുമെന്ന് ഭയക്കുന്നെന്നും ആവശ്യമായ സംരക്ഷണം നല്‍കണമെന്നും ഹാര്‍ദിക് കത്തില്‍ ആവശ്യപ്പെടുന്നു.  

ജംനഗര്‍: ജീവന് ഭീഷണി ഉണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് പട്ടേല്‍ സമര നേതാവും ജംനഗറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഹാര്‍ദ്ദിക് പട്ടേല്‍. വെള്ളിയാഴ്ച ഗുജറാത്തിലെ സുരേന്ദ്ര നഗറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുമ്പോള്‍ ഹാര്‍ദിക് പട്ടേലിന് മര്‍ദ്ദനമേറ്റിരുന്നു. തൊട്ടടുത്ത ദിവസം നടന്ന പൊതുയോഗത്തിലും സംഘര്‍ഷമുണ്ടായി. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ ആവശ്യപ്പെട്ട് ഹാര്‍ദിക് പട്ടേല്‍ പൊലീസിനെ സമീപിച്ചത്. 

തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും ഞായറാഴ്ച നടക്കുന്ന റോഡ് ഷോയില്‍ പൊലീസ് കാവല്‍  അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹാര്‍ദിക് പട്ടേല്‍ പൊലീസ് സൂപ്രണ്ടന്‍റിന് കത്തയച്ചത്. റോഡ് ഷോയ്ക്കിടെ തനിക്ക് നേരെ ആക്രമണം ഉണ്ടായേക്കുമെന്ന് ഭയക്കുന്നെന്നും ആവശ്യമായ സംരക്ഷണം നല്‍കണമെന്നും ഹാര്‍ദിക് കത്തില്‍ ആവശ്യപ്പെടുന്നു.  

സുരേന്ദ്ര നഗറില്‍ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്ത റാലിയില്‍ വെച്ചാണ് ഹാര്‍ദിക് പട്ടേലിന് മര്‍ദ്ദനമേറ്റത്. വേദിയില്‍ അതിക്രമിച്ച് കയറിയ ആള്‍ ഹാര്‍ദിക് പട്ടേലിന്‍റെ കരണത്തടിക്കുകയായിരുന്നു. സംഭവത്തില്‍  പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?