
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വന്ന കേസുകളും ഒളിക്യാമറാ വിവാദങ്ങളുമൊന്നും കണക്കിലെടുക്കാതെയാണ് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവന്‍റെ പ്രചാരണം മുന്നോട്ട് നീങ്ങുന്നത്.
പ്രചാരണത്തിനിടെ രൂപം കൊണ്ട വിവാദങ്ങളെല്ലാം ജനങ്ങള്‍ തള്ളിക്കളയുമെന്നും വന്‍ഭൂരിപക്ഷത്തോടെ ജയിച്ച് മൂന്നാമതും കോഴിക്കോട് എംപിയായി താന്‍ പാര്‍ലമെന്‍റില്‍ എത്തുമെന്നും എംകെ രാഘവന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊലീസിനെ ഉപയോഗിച്ച് തന്നെ വേട്ടയാടാൻ നടക്കുന്ന ശ്രമങ്ങൾ വിലപ്പോവില്ലെന്നും എം കെ രാഘവൻ പറഞ്ഞു.