
കൊല്ലം: തികഞ്ഞ വിജയ പ്രതീക്ഷയെന്ന് കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കെഎൻ ബാലഗോപാൽ. നല്ല മത്സരമായിരിക്കും കൊല്ലത്ത് നടക്കാൻ പോകുകയെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അവസാന മണിക്കൂറിലും കൊല്ലം ഇടത് മുന്നണിക്ക് അനുകൂലമാണെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ബാലഗോപാൽ. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴുള്ള അടുപ്പം ജനങ്ങൾക്ക് തന്നോട് ഉണ്ട്. പൊതു രാഷ്ട്രീയമാണ് കൊല്ലത്ത് പറഞ്ഞതെന്നും വ്യക്തിപരമായി ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നും ഇടത് സ്ഥാനാർത്ഥി പറഞ്ഞു.
മുപ്പത് വെള്ളിക്കാശിന് വേണ്ടി ഒറ്റിയെന്ന തോന്നൽ ഇടത് മുന്നണിക്ക് ഉണ്ടെന്നും ബിജെപിയ്ക്ക് എതിരായി ഒരു വാക്ക് പോലും കൊല്ലത്ത് പ്രചരണ വിഷയമാക്കാൻ കോൺഗ്രസ് തയ്യാറായിട്ടില്ലെന്നും കെ എൻ ബാലഗോപാൽ.