'മോദിയുടെ 100 തെറ്റുകള്‍'; കാര്‍ട്ടൂണ്‍ ബുക്കുമായി കോണ്‍ഗ്രസ്

By Web TeamFirst Published Mar 30, 2019, 2:15 PM IST
Highlights

പ്രചാരണങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് മോദിയും രാഹുല്‍ ഗാന്ധിയും പരസ്പരം ഉന്നയിക്കുന്നത്. കോൺഗ്രസ് രാജ്യത്ത് നിലനിൽക്കുന്നിടത്തോളം കാലം ദാരിദ്ര്യം തുടച്ച് നീക്കാനാവില്ലെന്നും മോദി ആരോപിച്ചു

ദില്ലി: ലോക്സഭ തെര‌ഞ്ഞെടുപ്പിന്‍റെ പ്രചാരണങ്ങള്‍ക്ക് ചൂടുപിടിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്രമണം അഴിച്ച് വിട്ട് കോണ്‍ഗ്രസ്. മോദിയുടെ 100 തെറ്റുകള്‍ എന്ന പേരില്‍ കാര്‍ട്ടൂണ്‍ ബുക്ക് പുറത്തിറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഇത് മുംബെെയില്‍ പ്രകാശനം ചെയ്യാനും തീരുമാനമായിട്ടുണ്ട്.

പ്രചാരണങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് മോദിയും രാഹുല്‍ ഗാന്ധിയും പരസ്പരം ഉന്നയിക്കുന്നത്. കോൺഗ്രസ് രാജ്യത്ത് നിലനിൽക്കുന്നിടത്തോളം കാലം ദാരിദ്ര്യം തുടച്ച് നീക്കാനാവില്ലെന്നും മോദി ആരോപിച്ചു. കുറഞ്ഞ വരുമാനം ഉറപ്പാക്കുന്നതിനുള്ള കോൺഗ്രസിന്റെ ന്യായ് പദ്ധതി ദാരിദ്ര്യം തുടച്ചുനീക്കുന്നതിനുള്ള മിന്നാലാക്രമണമാണെന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് മോദിയുടെ മറുപടി.

'കോൺ​ഗ്രസിനെ രാജ്യത്തു നിന്നും തുടച്ചു നീക്കിയാൽ ദാരിദ്ര്യത്തിൽ നിന്ന് മുക്തി നേടാമെന്നാണ് ഇപ്പോൾ പാവപ്പെട്ട ജനങ്ങൾ പറയുന്നത്. രാജ്യത്തിന്റെ ഏതെങ്കിലും കോണിൽ കോൺ​ഗ്രസ് നിലകൊള്ളുകയാണെങ്കിൽ ദാരിദ്രവും നിലനിൽക്കും'-മോദി പറഞ്ഞു.

രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും മാസം 12,000 രൂപ അടിസ്ഥാന വരുമാനം ഉറപ്പു വരുത്തുമെന്ന രാഹുൽ ​ഗാന്ധിയുടെ വാഗ്ദാനം ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.12,0000 രൂപയ്ക്ക് താഴെ വരുമാനമുള്ള കുടുംബങ്ങള്‍ക്ക്  ബാക്കി വരുന്ന തുക സര്‍ക്കാര്‍ പ്രതിമാസ സഹായമായി നല്‍കും. ഒരു കുടുംബത്തിന് ഒരു വര്‍ഷം 72,0000 രൂപ ഈ രീതിയില്‍ ലഭിക്കുമെന്നും രാഹുല്‍ പറഞ്ഞിരുന്നു. 

click me!