തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകരെ വീട്ടില്‍ കയറി വെട്ടി

Published : Apr 21, 2019, 08:58 PM ISTUpdated : Apr 21, 2019, 11:07 PM IST
തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകരെ വീട്ടില്‍ കയറി വെട്ടി

Synopsis

വേങ്ങോട് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. വീട്ടിൽ കയറിയാണ് കോൺഗ്രസ് പ്രവർത്തകരെ അക്രമികള്‍ വെട്ടിയത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. ആറ്റിങ്ങല്‍ മംഗലപുരത്തെ വേങ്ങോട് ആണ് സംഭവം നടന്നത്. വീട്ടിൽ കയറിയാണ് കോൺഗ്രസ് പ്രവർത്തകനെ അക്രമികള്‍ വെട്ടിയത്. കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റത്.

മംഗലപുരം പഞ്ചായത്തംഗം അജയ രാജ്, സിയാദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. അജയ രാജിന്‍റെ വീട്ടില്‍ കയറിയാണ് അക്രമികള്‍ വെട്ടിയത്. അജയ രാജിനെ ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസുകാരുടെ അടിയേറ്റ് പരിക്കേറ്റ ഒരു സിപിഎം പ്രവര്‍ത്തകനും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആറ്റിങ്ങലിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് സന്ദര്‍ശിച്ചു.

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?