കൊട്ടിക്കലാശത്തിനെത്തിച്ച ആന വിരണ്ടു; സിപിഎം പ്രവർത്തകർ ചിതറിയോടി; വാസവന്റെ തിടമ്പ് താഴെ വീണു

Published : Apr 21, 2019, 08:53 PM ISTUpdated : Apr 21, 2019, 09:01 PM IST
കൊട്ടിക്കലാശത്തിനെത്തിച്ച ആന വിരണ്ടു; സിപിഎം പ്രവർത്തകർ ചിതറിയോടി; വാസവന്റെ തിടമ്പ് താഴെ വീണു

Synopsis

സിപിഎം സ്ഥാനാർത്ഥി വിഎൻ വാസവന്റെ ചിത്രം പതിച്ച തിടമ്പ് താഴെ വീണു; പ്രവർത്തകർ നാലുദിക്കിലേക്കും ചിതറിയോടി

കോട്ടയം: പാലായിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ ആന വിരണ്ടോടി. ഇടത് സ്ഥാനാർത്ഥി സിപിഎം മുൻ ജില്ലാ സെക്രട്ടറി വിഎൻ വാസവന്റെ പ്രചാരണത്തിനെത്തിച്ച ആനയാണ് വിരണ്ടോടിയത്. വാസവന്റെ ചിത്രം പതിച്ച തിടമ്പ് താഴെ വീണു. പ്രവർത്തകർ നാലുപാടും ചിതറിയോടി. 

കെഎസ്ആർടിസി സ്റ്റാന്റിനടുത്തുള്ള റൗണ്ടിൽ വച്ചാണ് സംഭവം. വൈകിട്ട് കൊട്ടിക്കലാശത്തിന് ആവേശം കൂട്ടാനെത്തിച്ചതായിരുന്നു ആനയെ. വാസവന്റെ ചിത്രം പതിച്ച തിടമ്പും ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രവുമാണ് ആനപ്പുറത്തിരുന്നവരുടെ പക്കലുണ്ടായിരുന്നത്. ഇത് രണ്ടും പ്രവർത്തകരുടെ കൈയ്യിൽ നിന്ന് താഴെ വീണു.

എന്നാൽ ആന വിരണ്ട് അധികനേരം കഴിയും മുൻപ് തന്നെ ശാന്തനായി. പ്രവർത്തകർക്ക് പരിക്കേൽക്കുകയോ, മറ്റ് നാശനഷ്ടങ്ങൾ ഉണ്ടാവുകയോ ചെയ്തില്ല. അതേസമയം പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തകർ പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?