
പാലക്കാട്: ലോക്സഭയിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് മല്‍സരിക്കുന്നവരില്‍ 40.5 ശതമാനവും വനിതകളായിരിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചിട്ട് അധികനേരമായിട്ടില്ല. വലിയ തോതില്‍ സ്വീകാര്യത നേടുകയാണ് മമതയുടെ തീരുമാനം. കേരളത്തിലെ കോണ്‍ഗ്രസിന്‍റെ യുവ നേതാവും എം എല്‍ എയും ആയ വി ടി ബല്‍റാം അടക്കം മമതയുടെ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
'42 സീറ്റിൽ 17ലും വനിതാ സ്ഥാനാർത്ഥികൾ. 41% സ്ത്രീ പ്രാതിനിധ്യം. ചരിത്രപരമായ ഈ സ്ത്രീപക്ഷ ഇടപെടലിന് മമത ബാനർജിക്ക് അഭിനന്ദനങ്ങൾ'. ഇങ്ങനെയായിരുന്നു അഭിനന്ദനമറിയിച്ച് ബല്‍റാം ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.
രാഷ്ട്രീയ എതിരാളിയായ മമതെ അഭിനന്ദിക്കാന്‍ മനസുകാട്ടിയ ബല്‍റാമിന് കയ്യടി ലഭിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിലെ വനിതാ പ്രാതിനിധ്യം എന്താകും എന്ന ചോദ്യവുമായി നിരവധിപേര്‍ രംഹഗത്തെത്തിയിട്ടുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് പട്ടികയില്‍ ഒരു സ്ത്രീയെങ്കിലും ഇടംപിടിക്കുമോയെന്ന ചോദ്യവും ചിലര്‍ കമന്‍റു ചെയ്തിട്ടുണ്ട്.