തലസ്ഥാനത്ത് ത്രികോണപ്പോരിന് കാനം വരുമോ? സിപിഐ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച ഇന്ന്

Published : Mar 03, 2019, 01:36 PM ISTUpdated : Mar 03, 2019, 04:00 PM IST
തലസ്ഥാനത്ത് ത്രികോണപ്പോരിന് കാനം വരുമോ? സിപിഐ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച ഇന്ന്

Synopsis

നാല് പാർലമെന്‍റ് സീറ്റുകളിലേക്ക് ജില്ലാ കൗണസിലുകൾ നിർദ്ദേശിച്ച പേരുകളിൽ നിന്ന് സ്ഥാനാർത്ഥികളുടെ പട്ടിക തയ്യറാക്കും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിനായി സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ഇന്ന് വൈകീട്ട് യോഗം ചേരും.നാല് പാർലമെന്‍റ് സീറ്റുകളിലേക്ക് ജില്ലാ കൗണസിലുകൾ നിർദ്ദേശിച്ച പേരുകളിൽ നിന്നാണ്  സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക തയ്യറാക്കുന്നത്.

നാളെ ചേരുന്ന സംസ്ഥാന കൗൺസിൽ യോഗമാണ് പട്ടികയ്ക്ക് അംഗീകാരം നൽകുക. തിരുവനന്തപുരത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, തൃശ്ശൂരിൽ നിലവിലെ എംപി സി എൻ ജയദേവൻ, മാവേലിക്കരയിൽ ചെങ്ങറ സുരേന്ദ്രൻ എം എൽഎ, വയനാട്ടിൽ സത്യൻമൊകേരി എന്നീ പേരുകൾക്ക് പ്രാമുഖ്യം നൽകിയാണ് ജില്ലാ കൗൺസിലുകളുടെ  പട്ടിക. പുതിയ പേരുകൾ സംസ്ഥാന നേതൃത്വം യോഗത്തിൽ നിർദ്ദേശിക്കാൻ സാധ്യത ഉണ്ട്. 

തിരുവനന്തപുരത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തന്നെ മത്സരത്തിനിറങ്ങണമെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം. കാനം മത്സര രംഗത്തെത്തിയാൽ ശക്തമായ തൃകോണ മത്സരത്തിന് തിരുവനന്തപുരം വേദിയാകുമെന്നാണ് വിലയിരുത്തൽ

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?