യുഡിഎഫ് സീറ്റ് ചര്‍ച്ച; തീരുമാനം അഞ്ചിനെന്ന് ചെന്നിത്തല, അ‍യഞ്ഞിട്ടില്ലെന്ന് മാണി

Published : Mar 03, 2019, 12:25 PM ISTUpdated : Mar 03, 2019, 09:37 PM IST
യുഡിഎഫ് സീറ്റ് ചര്‍ച്ച; തീരുമാനം അഞ്ചിനെന്ന് ചെന്നിത്തല, അ‍യഞ്ഞിട്ടില്ലെന്ന് മാണി

Synopsis

യുഡിഎഫ് സീറ്റ് ചര്‍ച്ചയിൽ അന്തിമ തീരുമാനം ഈ മാസം അഞ്ചിനെന്ന് പ്രതിപക്ഷ  നേതാവ് രമേശ് ചെന്നിത്തല. കേരളാ കോൺഗ്രസ് അയഞ്ഞെന്ന് കരുതരുതെന്ന് കോൺഗ്രസ് നേതാക്കളെ കൂടെ ഇരുത്തി കെഎം മാണി 

കൊച്ചി: കേരളാ കോൺഗ്രസ് എമ്മുമായി കോൺഗ്രസ് നടത്തിയ സീറ്റ് വിഭജന ചര്‍ച്ചയിൽ തീരുമാനമായില്ല. അനുകൂല നിലപാടാണ് ചര്‍ച്ചയിൽ ഉണ്ടായതെന്നും അന്തിമ തീരുമാനം ഈമാസം അഞ്ചിന് നടക്കുന്ന അവസാന വട്ട ചര്‍ച്ചക്ക് ശേഷം ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സീറ്റ് വിഭജനം സംബന്ധിച്ച് മുന്നിണിയിൽ തര്‍ക്കങ്ങളില്ലെന്നും ചെന്നിത്തല പ്രതികരിച്ചു. 

യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് പൊതുവെ കേരളത്തിൽ ഇപ്പോഴുള്ളത്. അത് കൊണ്ടു തന്നെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം യുഡിഎഫിനുണ്ടാകുമെന്നും ചെന്നിത്തല പ്രതികരിച്ചു. 

സീറ്റ് വിഭജനത്തിൽ തകര്‍ക്കങ്ങളില്ലെന്നും അന്തിമ തീരുമാനം അഞ്ചിന് ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞ് നിര്‍ത്തിയ ഉടനെ ആയിരുന്നു കെഎം മാണിയുടെ പ്രതികരണം. 

കേരളാ കോൺഗ്രസിന് സീറ്റ് നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. കേരളാ കോൺഗ്രസ് അയഞ്ഞെന്ന് കരുതരുതെന്നായിരുന്നു കെഎം മാണിയുടെ പ്രതികരണം . രണ്ട് സീറ്റ് എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണെന്നും കെഎം മാണി കോൺഗ്രസ് നേതാക്കളെ കൂടെ ഇരുത്തി മാധ്യമങ്ങളോട് പറഞ്ഞു. 

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?