വയനാട്ടിൽ രാഹുലിനെതിരെ സിപിഎമ്മിന്‍റെ കർഷക മാർച്ച്

Published : Apr 08, 2019, 11:36 AM ISTUpdated : Apr 08, 2019, 12:03 PM IST
വയനാട്ടിൽ രാഹുലിനെതിരെ സിപിഎമ്മിന്‍റെ കർഷക മാർച്ച്

Synopsis

ഉദാരവത്കരണ നയങ്ങളെ തുടർന്ന് വയനാട്ടിൽ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വീടുകളിലെത്തി രാഹുൽ ഗാന്ധി മാപ്പ് പറയുമോ എന്നാണ് ഇടതുമുന്നണിയുടെ പ്രധാന ചോദ്യം.  

വയനാട്: വയനാട്ടിൽ ജനവിധി തേടുന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ കർഷകരെ അണിനിരത്തിയുള്ള ലോംഗ് മാർച്ചിന് ഒരുങ്ങി എല്‍ഡിഎഫ്. വയനാട്ടിലെ പുല്‍പ്പളളിയിലും നിലമ്പൂരിലുമാണ് എൽഡിഎഫ് പ്രതീകാത്മക ലോംഗ് മാർച്ച് നടത്തുക 

കാർഷിക പ്രശ്നങ്ങളിലൂന്നി രാഹുല്‍ ഗാന്ധിയോട് പത്ത് ചോദ്യങ്ങളുമായാണ് പ്രതീകാത്മക ലോംഗ് മാര്‍ച്ച് നടത്താൻ ഒരുങ്ങുന്നത്. ഏപ്രിൽ 12,13 തീയതികളില്‍ പുല്‍പ്പളളിയിലും നിലമ്പൂരിലുമായി നടത്തുന്ന ലോംഗ്മാര്‍ച്ചില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ അണിനിരക്കുമെന്ന് എൽഡിഎഫ് നേതാക്കാൾ പറഞ്ഞു. 

ഉദാരവത്കരണ നയങ്ങളെ തുടർന്ന് വയനാട്ടിൽ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വീടുകളിലെത്തി രാഹുൽ ഗാന്ധി മാപ്പ് പറയുമോ എന്നാണ് ഇടതുമുന്നണിയുടെ പ്രധാന ചോദ്യം.

എന്നാല്‍ കർഷകരുടെ പ്രശ്നങ്ങളിൽ സിപിഎമ്മിന് രാഹുലിനെ വിമര്‍ശിക്കാന്‍ എന്ത് അവകാശമെന്നാണ് കോണ്‍ഗ്രസിന്‍റെ ചോദ്യം. മൊറട്ടോറിയം പോലുള്ള നടപടികളിലൂടെ കർഷകരെ കൂടതൽ കടക്കെണിയിലേക്ക് തള്ളിവിടുന്ന ഇടതു സര്‍ക്കാരിന്‍റെ പൊള്ളത്തരം ജനം തിരിച്ചറിയുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?