തോമസ് ചാഴികാടന് വേണ്ടി വോട്ട് ചോദിച്ച് നടന്‍ 'ജയന്‍'; വീഡിയോ വൈറലാകുന്നു

Published : Apr 16, 2019, 06:14 PM ISTUpdated : Apr 16, 2019, 06:15 PM IST
തോമസ് ചാഴികാടന് വേണ്ടി വോട്ട് ചോദിച്ച് നടന്‍ 'ജയന്‍'; വീഡിയോ വൈറലാകുന്നു

Synopsis

കോട്ടയത്തെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന് വേണ്ടിയുള്ള വളരെ വ്യത്യസ്ഥമായ പ്രചാരണത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ വൈറല്‍  

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണ പോസ്റ്ററുകളിലും പ്രൊമോഷന്‍ വീഡിയോകളിലും വ്യത്യസ്തത കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഓരോ സ്ഥാനാര്‍ത്ഥിയും. ഇക്കൂട്ടത്തില്‍ കോട്ടയത്തെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന് വേണ്ടിയുള്ള വളരെ വ്യത്യസ്ഥമായ പ്രചാരണത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ വൈറല്‍

തോമസ് ചാഴികാടന് വേണ്ടി പ്രചാരണത്തിനിറങ്ങിയത് സിനിമാ നടന്‍  'ജയന്' ആണ‍ ്. സിനിമാനടന്‍ ജയന്‍റെ വേഷത്തില്‍ കസ്തൂരി മാന്‍ മിഴി എന്ന ഗാനത്തിന്‍റെ അകമ്പടിയിലാണ് തോമസ് ചാഴിക്കാടന് വേണ്ടിയുള്ള വോട്ട് ചോദിക്കല്‍ തകൃതിയായി നടന്നത്. 

ചെറിയ റോഡിലൂടെ ജനങ്ങളെ കൈവീശി കാണിച്ച് ജയന്‍റെ വേഷത്തിലെത്തിയ ആള്‍ ചിഹ്നം മറക്കരുതെന്നും തോമസ് ചാഴികാടന് വേണ്ടി വോട്ട് ചെയ്യണമെന്നും അഭ്യര്‍ത്ഥിച്ചു. എന്തായാലും വ്യത്യസ്തമായ പ്രചാരണം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരിക്കുകയാണ്.

"


 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?