
പാണക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിലെ മുസ്ലീം ലീഗിന്‍റെ മൂന്നാം സീറ്റ് വിഷയത്തിൽ തുടർ ചർച്ചകളുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി. മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവേയാണ് മൂന്നാം സീറ്റുമായി ബന്ധപ്പെട്ട് ഇനിയും ചർച്ചകളുണ്ടാവുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
എത്ര സീറ്റിൽ മത്സരിക്കണമെന്നത് സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം യുഡിഎഫുമായും ചർച്ച ചെയ്യും. നിലവിലുള്ള രണ്ട് സീറ്റുകളിൽ ആരൊക്കെ മത്സരിക്കുമെന്ന കാര്യത്തിൽ പാണക്കാട് തങ്ങൾ തീരുമാനമെടുക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സീറ്റുകൾ സംബന്ധിച്ച് മാർച്ച് ഒൻപതിനുള്ളിൽ തീരുമാനമാകുമെന്നാണ് പ്രതീക്ഷയെന്നും കുഞ്ഞാലിക്കുട്ടി പാണക്കാട് പറഞ്ഞു