നേതാക്കൾക്കെതിരെ വാർത്താസമ്മേളനം നടത്തുന്നതിനിടെ മഹിളാ കോൺഗ്രസ് നേതാവ് കുഴഞ്ഞു വീണു

Published : Apr 05, 2019, 02:09 PM IST
നേതാക്കൾക്കെതിരെ വാർത്താസമ്മേളനം നടത്തുന്നതിനിടെ മഹിളാ കോൺഗ്രസ് നേതാവ് കുഴഞ്ഞു വീണു

Synopsis

മുൻ ജില്ല പഞ്ചായത്ത് അംഗം ഷീല പത്മനാഭനാണ് കുഴഞ്ഞു വീണത്. ഇവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി

തൃശൂർ: കോൺഗ്രസ് ജില്ല നേതാക്കൾക്കെതിരെ വാർത്താ സമ്മേളനം നടത്തുന്നതിനിടെ തൃശ്ശൂരിൽ മഹിളാ കോൺഗ്രസ് നേതാവ് കുഴഞ്ഞു വീണു. മുൻ ജില്ല പഞ്ചായത്ത് അംഗം ഷീല പത്മനാഭനാണ് കുഴഞ്ഞു വീണത്. ഇവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

രക്തസമ്മർദ്ദം കൂടിയത് കൊണ്ടാണ് ഷീല കുഴഞ്ഞ് വീണതാണെന്നാണ ഡോക്ടർമാർ പറയുന്നത്. പത്രസമ്മേളനത്തിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. കോൺഗ്രസ് ജില്ല നേതാക്കൾക്കെതിരെ ഡിസിസിയ്ക്കും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്കും പരാതി കൊടുത്തിട്ടും നടപടി ഉണ്ടായില്ലെന്ന് ഷീല പത്മനാഭൻ ആരോപിച്ചു. ഇതിനെത്തുടർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് കുഴഞ്ഞ് വീണത്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?