മഴ മൂലം പോളിംഗ് സാമഗ്രികൾ നനഞ്ഞു; രണ്ട് ബൂത്തുകള്‍ മാറ്റി ക്രമീകരിക്കുന്നു

Published : Apr 23, 2019, 08:09 AM IST
മഴ മൂലം പോളിംഗ് സാമഗ്രികൾ നനഞ്ഞു; രണ്ട് ബൂത്തുകള്‍ മാറ്റി ക്രമീകരിക്കുന്നു

Synopsis

മലപ്പുറം മുണ്ടുപറമ്പിൽ മഴ മൂലം പോളിംഗ് സാമഗ്രികൾ നനഞ്ഞതിനാല്‍ രണ്ട് ബൂത്തുകള്‍ മാറ്റി ക്രമീകരിക്കുന്നു.

മലപ്പുറം: മലപ്പുറം മുണ്ടുപറമ്പിൽ മഴ മൂലം പോളിംഗ് സാമഗ്രികൾ നനഞ്ഞതിനാല്‍ രണ്ട് ബൂത്തുകള്‍ മാറ്റി ക്രമീകരിക്കുന്നു. മലപ്പുറം മുണ്ടുപറമ്പിലെ 113, 109 ബൂത്തുകളാണ് മാറ്റി ക്രമീകരിക്കുന്നത്. ബൂത്തില്‍ വോട്ടിങ് ആരംഭിക്കാന്‍ സാധിച്ചിട്ടില്ല.

മലപ്പുറം ജില്ലയില്‍ മോക് പോളിങ് മുതല്‍ വലിയ പ്രതിസന്ധിയുണ്ടായി. ജില്ലയുടെ പല ഭാഗങ്ങളിലും വൈദ്യുതിയില്ല. മൊബൈലിന്‍റെയും മെഴുകുതിരിയുടേയും വെളിച്ചത്തിലാണ് മോക് പോളിംഗ് നടത്തിയത്. എന്നാൽ ഇത് പ്രതിസന്ധിയല്ലെന്നും പോളിംഗിൽ തടസ്സമുണ്ടാകില്ലെന്നുമാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. 
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?