കേന്ദ്ര മന്ത്രി രചിച്ച ബിജെപി തീംസോംഗിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്

By Web TeamFirst Published Apr 7, 2019, 10:24 AM IST
Highlights

'തൃണമൂല്‍ ഇനിയില്ല' എന്ന് ട്വിറ്ററില്‍ കുറിച്ച ബാബുല്‍ സുപ്രിയോ അതേവരികളാണ് ഗാനത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

കൊല്‍ക്കത്ത: കേന്ദ്ര മന്ത്രിയും പിന്നണി ഗായകനുമായ ബാബു സുപ്രിയോ ചിട്ടപ്പെടുത്തിയ ബിജെപിയുടെ  തീംസോംഗ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ചിട്ടപ്പെടുത്തിയ പാട്ടില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. 

ബിജെപി ചിഹ്നമായ താമര വിടരുന്നതുമായി ബന്ധപ്പെട്ട് രചിച്ച വരികളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അവസാനിച്ചെന്നും പറയുന്നുണ്ട്. 'തൃണമൂല്‍ ഇനിയില്ല' എന്ന് ട്വിറ്ററില്‍ കുറിച്ച ബാബുല്‍ സുപ്രിയോ അതേവരികളാണ് ഗാനത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

പാട്ടിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിട്ടില്ല. കമ്മീഷന്‍റെ അംഗീകാരം ലഭിക്കുന്നതിന് മുമ്പ് തന്നെ പല സ്ഥലങ്ങളിലും പ്രചാരണത്തിനായി പാട്ട് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മറ്റിയുടെ അനുമതി ഇല്ലാതെ ഗാനം പുറത്തിറക്കിയത് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ വ്യക്തമാക്കി. 

ഗാനത്തിന്‍റെ ഉള്ളടക്കത്തെ സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. കമ്മീഷന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പാട്ടിലെ വിവാദമായ വരികള്‍ തിരുത്തി. 

click me!