ആന്ധ്രപ്രദേശ്, തെലങ്കാന മുഖ്യമന്ത്രിമാരുടെ ബയോപിക്കുകളുടെ പ്രദർശനം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ

By Web TeamFirst Published Apr 30, 2019, 10:35 PM IST
Highlights

ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് മാതൃക പെരുമാറ്റച്ചട്ട ലം​ഘനമാണെന്നും കമ്മീഷൻ വ്യക്തമാക്കി. ഇരു ചിത്രങ്ങളെയും കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.   

ബം​ഗളൂരു: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി എന്‍ ടി രാമ റാവുവിന്റേയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റേയും ജീവിതകഥ പറയുന്ന ചിത്രങ്ങൾ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദർശിപ്പിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് മാതൃക പെരുമാറ്റച്ചട്ട ലം​ഘനമാണെന്നും കമ്മീഷൻ വ്യക്തമാക്കി. ഇരു ചിത്രങ്ങളെയും കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

നടനും ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ നന്ദമുരി താരക രാമ റാവുവിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് 'ലക്ഷ്മീസ് എൻടിആർ'. രാം ​ഗോപാൽ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രം ദീപ്തി ബാലഗിരി, രാകേഷ് റെഡ്ഡി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. തെലങ്കാന രാഷ്ട്ര സമിതി നേതാവും തെലങ്കാനയിലെ ആദ്യ മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവുവിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് 'ഉദയ സിംഹം'. അല്ലൂരി കൃഷ്ണം രാജു സംവിധാനം ചെയ്ത ചിത്രം പത്മ നായക പ്രൊഡക്ഷൻസിന്റെ ബാനറിൽ കൽവാകുന്തല നാഗേശ്വർ റാവു ആണ് നിർമ്മിച്ചിരിക്കുന്നത്. 

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന 'പിഎം മോദി' എന്ന ചിത്രത്തിന്റെ പ്രദര്‍ശനവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കഴിയും വരെ ചിത്രം റിലീസ് ചെയ്യരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ്. നീതിയുക്തമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് നടപടിയെന്നും കമ്മീഷന്‍ അറിയിച്ചു.
 

click me!