പ്രചാരണം പൊടിപൊടിക്കുന്നതിനിടെ കര്‍ണാടകത്തില്‍ ഇന്ന് പിടികൂടിയത് നാല് കോടി

Published : Apr 20, 2019, 11:46 PM IST
പ്രചാരണം പൊടിപൊടിക്കുന്നതിനിടെ കര്‍ണാടകത്തില്‍ ഇന്ന് പിടികൂടിയത് നാല് കോടി

Synopsis

മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ശിവമൊഗ്ഗ, വിജയപുര, ബാഗൽകോട്ട് എന്നിവിടങ്ങളിൽ നിന്നാണ് പണം പിടിച്ചെടുത്തത്.

ബംഗളൂരു: കർണാടകത്തിൽ ആദായ നികുതി വകുപ്പിന്‍റെ റെയ്‌ഡിൽ നാലരക്കോടി പിടിച്ചെടുത്തു. മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ശിവമൊഗ്ഗ, വിജയപുര, ബാഗൽകോട്ട് എന്നിവിടങ്ങളിൽ നിന്നാണ് പണം പിടിച്ചെടുത്തത്.

ബെംഗളൂരുവിൽ നിന്ന് ശിവമൊഗ്ഗയിലേക്ക് പോവുകയായിരുന്ന കാറിന്‍റെ സ്റ്റെപ്പിനി ടയറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ രണ്ടരക്കോടി രൂപയാണ് കണ്ടെത്തിയത്. രണ്ടായിരം രൂപയുടെ കെട്ടുകളാണ് ടയറിനുള്ളിൽ ഉണ്ടായിരുന്നത്.

ബാഗൽകോട്ടിൽ ബാങ്ക് ജീവനക്കാരന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഒരു കോടി രൂപ പിടിച്ചെടുത്തത്. വോട്ടർമാർക്ക് വിതരണം ചെയ്യാൻ സൂക്ഷിച്ചതാണ് പണമെന്നു ആദായ നികുതി വകുപ്പ് വ്യക്തമാക്കി. പണം പിടിച്ചെടുത്തതിന് പിന്നാലെ വടക്കൻ കർണാടകത്തിലും ഗോവയിലും റെയ്ഡ് തുടരുകയാണ്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?