ദൈവത്തിന്‍റെ പേരില്‍ ഭയപ്പെടുത്തരുത്; കടകംപള്ളിക്ക് താക്കീതുമായി മുഖ്യ തെര. ഓഫീസര്‍

Published : Apr 08, 2019, 05:09 PM ISTUpdated : Apr 08, 2019, 07:25 PM IST
ദൈവത്തിന്‍റെ പേരില്‍ ഭയപ്പെടുത്തരുത്; കടകംപള്ളിക്ക് താക്കീതുമായി മുഖ്യ തെര. ഓഫീസര്‍

Synopsis

ദൈവത്തിന്‍ററെ പേരിൽ ഭയപ്പെടുത്തുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും ദൈവനാമത്തിൽ  നീതിയുക്തമല്ലാത്ത സ്വാധീനം ചെലുത്തുന്നത് ജനപ്രാതിനിധ്യനിയമം സെക്ഷൻ 123 അനുസരിച്ച് കുറ്റകരമാണെന്നും കത്തിൽ ടിക്കാറാം മീണ വ്യക്തമാക്കി.  

തിരുവനന്തപുരം: ക്ഷേമപെൻഷനുകൾ വാങ്ങുന്നവർ  എൽഡിഎഫിന്  വോട്ടു ചെയ്തില്ലെങ്കിൽ ദൈവം ചോദിക്കുമെന്ന് പറഞ്ഞ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്. 

ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും  പ്രസ്താവനകളിൽ  ജാഗ്രത പാലിക്കണമെന്നും ചൂണ്ടിക്കാട്ടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കത്ത് നൽകി. ചീഫ് സെക്രട്ടറി മുഖേനെയാണ് കത്ത് നൽകിയത്. ദൈവത്തിന്‍റെ പേരിൽ ഭയപ്പെടുത്തുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും ദൈവനാമത്തിൽ  നീതിയുക്തമല്ലാത്ത സ്വാധീനം ചെലുത്തുന്നത് ജനപ്രാതിനിധ്യനിയമം സെക്ഷൻ 123 അനുസരിച്ച് കുറ്റകരമാണെന്നും കത്തിൽ ടിക്കാറാം മീണ വ്യക്തമാക്കി.

ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ പിണറായി സര്‍ക്കാരിന് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്നും  ഇക്കാര്യം പെന്‍ഷന്‍ വാങ്ങുന്നവരോട് വോട്ടര്‍മാര്‍ പറയണമെന്നുമായിരുന്നു കടകംപള്ളി സുരേന്ദ്രന്‍റെ വിവാദ പ്രസ്താവന.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?