ഹൈറേഞ്ച് സംരക്ഷണ സമിതി പേരിൽ ജോയ്സിനെതിരെ പ്രചാരണം; നിലപാട് വ്യക്തമാക്കാതെ ഫാ.കൊച്ചുപുരയ്ക്കൽ

Published : Apr 17, 2019, 09:42 AM IST
ഹൈറേഞ്ച് സംരക്ഷണ സമിതി പേരിൽ ജോയ്സിനെതിരെ പ്രചാരണം; നിലപാട് വ്യക്തമാക്കാതെ ഫാ.കൊച്ചുപുരയ്ക്കൽ

Synopsis

ഇടുക്കി ലോക്സഭ തെരഞ്ഞെടുപ്പിൽ വീണ്ടും വിവാദമുയർത്തി ഹൈറേഞ്ച് സംരക്ഷണ സമിതി. സമിതി പിരിച്ചുവിട്ടെന്ന് കാണിച്ച് നവമാധ്യമങ്ങളിൽ ഫാദർ സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കലിന്‍റെ പേരിൽ പ്രചരിക്കുന്ന പോസ്റ്റിനെ ചൊല്ലിയാണ് വിവാദം.

ഇടുക്കി ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പേരിൽ നവമാധ്യമങ്ങളിൽ വ്യാജപ്രചാരണം. ഫാദര്‍ സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കലിന്റെ പേരിലാണ് സമിതി പിരിച്ചുവിട്ടെന്ന സന്ദേശം പ്രചരിക്കുന്നത്. സംഭവത്തക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ഫാ.കൊച്ചുപുരയ്ക്കൽ പ്രതികരിച്ചു.

ഇടുക്കി ലോക്സഭ തെരഞ്ഞെടുപ്പിൽ വീണ്ടും വിവാദമുയർത്തി ഹൈറേഞ്ച് സംരക്ഷണ സമിതി. സമിതി പിരിച്ചുവിട്ടെന്ന് കാണിച്ച് നവമാധ്യമങ്ങളിൽ ഫാദർ സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കലിന്‍റെ പേരിൽ പ്രചരിക്കുന്ന പോസ്റ്റിനെ ചൊല്ലിയാണ് വിവാദം. വ്യാജപ്രചാരണമാണ് നടക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും കൊച്ചുപുരയ്ക്കൽ അറിയിച്ചു.

കസ്തൂരി രംഗൻ റിപ്പോർട്ട് വിവാദമായ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടുക്കിയുടെ വിധി നിശ്ചയിച്ചത് ഹൈറേഞ്ച് സംരക്ഷണ സമിതിയായിരുന്നു. ഫാദർ സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കലായിരുന്നു സമിതിയുടെ കൺവീനറും മുഖവും. സമിതിയുടെ നിയമോപദേശകനും ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജോയ്സ് ജോർജിനായി കൊച്ചുപുരയ്ക്കലും സംഘവും പരസ്യമായി വോട്ടുതേടിയിരുന്നു. എന്നാൽ അഞ്ച് വർഷത്തിനിപ്പുറം ജോയ്സിന് പരസ്യ പിന്തുണ പ്രഖ്യാപിക്കാൻ കൊച്ചുപുരയ്ക്കൽ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ജോയ്സിനെ തള്ളി സമിതി നിലപാടെടുത്തെന്ന പോസ്റ്റ് നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

ഫാദ‍ർ കൊച്ചുപുരയ്ക്കലിന്‍റെ ഫോട്ടോ വച്ചുള്ള പോസ്റ്റിൽ ഹൈറേഞ്ച് സംരക്ഷണ സമിതിയ്ക്ക് ഇടുക്കി രൂപതയുടെ അംഗീകാരമില്ലെന്നും കർഷക ആത്മഹത്യകളടക്കമുള്ള സമകാലിക സാഹചര്യം വിലയിരുത്തി വോട്ട് ചെയ്യണമെന്നും നിർദ്ദേശിക്കുന്നു.

എന്നാൽ ഇത്തരമൊരു പോസ്റ്റിനെ കുറിച്ച് അറിയില്ലെന്നും വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കൊച്ചുപുരയ്ക്കൽ വ്യക്തമാക്കി. എന്നാൽ ജോയ്സിന് ഇത്തവണ പിന്തുണ നൽകുന്നുണ്ടോ എന്നതിനോട് പ്രതികരിക്കാൻ കൊച്ചുപുരയ്ക്കൽ തയ്യാറായില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വൈദികർ ഇടപെടുന്നതിന് നേരത്തെ ഇടുക്കി രൂപത വിലക്ക് ഏർപ്പെടുത്തിയിരുന്നു.
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?