കാസര്‍കോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന് കോൺഗ്രസ്; ദൃശ്യങ്ങൾ പുറത്ത് വിട്ടു

Published : Apr 27, 2019, 12:09 PM ISTUpdated : Apr 27, 2019, 02:52 PM IST
കാസര്‍കോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന് കോൺഗ്രസ്; ദൃശ്യങ്ങൾ പുറത്ത് വിട്ടു

Synopsis

എരമംകുറ്റൂർ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും കള്ളവോട്ട് നടന്നെന്നാണ് കോൺഗ്രസ് പറയുന്നത്. ദൃശ്യങ്ങൾ സഹിതമാണ് ആരോപണം. 

കാസര്‍കോട് : കാസര്‍കോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണവുമായി കോൺഗ്രസ്. കള്ളവോട്ട് ചെയ്തതിന്‍റെതെന്ന് അവകാശപ്പെട്ട് ദൃശ്യങ്ങൾ പുറത്ത് വിട്ടാണ് കോൺഗ്രസ് കള്ളവോട്ട് അവകാശവാദം വീണ്ടും ഉന്നയിച്ചത്. എരമംകുറ്റൂർ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപമകായി കള്ളവോട്ട് നടന്നതായാണ് ആരോപണം.

ചെറുതാഴം പഞ്ചായത്തിലെ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്നും കോൺഗ്രസ് പറയുന്നു. ഇതിന്‍റെ ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. ജനപ്രതിനിധികൾ മുൻപഞ്ചായത്ത് അംഗങ്ങൾ വ്യാപാരി വ്യവസായി പ്രതിനിധികൾ എല്ലാവരും കള്ളവോട്ടിന് നേതൃത്വം നൽകിയിട്ടുണ്ടെന്നും കോൺഗ്രസ് ആരോപിക്കുന്നുണ്ട്. 

 ചെറുതാഴം പഞ്ചായത്തിലെ 19 നമ്പർ ബൂത്തിൽ ഒന്നിലേറെ കള്ളവോട്ടുകൾ ചെയ്തിട്ടുണ്ടെന്നാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.മറ്റ് ബൂത്തുകളിൽ ഉള്ളവർ ഇവിടെ വോട്ട് ചെയ്തെന്നാണ് ദൃശ്യങ്ങൾ സഹിതം കോൺഗ്രസ് വാദിക്കുന്നത്. 17-ാം നമ്പര്‍ ബൂത്തിൽ വോട്ടുള്ള എംപി സലീന 19 ാം നമ്പര്‍ ബൂത്തിലെത്തി വോട്ടു ചെയ്തെന്നാണ് കോൺഗ്രസ് ആരോപണം. ഇവര്‍ പഞ്ചായത്ത് അംഗം കൂടിയാണ്.

24ാം നമ്പര്‍ വോട്ടുള്ള സുമയ്യ ടിപിയും 19ാം നമ്പര്‍ ബൂത്തിലെത്തി വോട്ട് ചെയ്തിട്ടുണ്ടെന്നും ആരോപണമുണ്ട്.. കന്നപ്പള്ളി പഞ്ചായത്തിലെ ആളും ബൂത്ത് 19ൽ വോട്ട് ചെയ്തു

തിരിച്ചറിയൽ കാർഡുകൾ ഒരാൾ ഒന്നിച്ചു കൈമാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. ആരോപണങ്ങൾക്ക് എല്ലാം തെളിവായി തന്നെയാണ്  ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തു വിടുന്നതും. 

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?